Categories: Kerala

ഹര്‍ത്താല്‍ ദിനത്തില്‍ ഗുരുവായൂരില്‍ നടന്നത് 137 വിവാഹങ്ങൾ

ഹര്‍ത്താല്‍ ദിനത്തിലും വിവാഹ തിരക്കില്‍ മുങ്ങി ഗുരുവായൂര്‍. 137 വിവാഹങ്ങളാണ് ഇന്ന് നടന്നത്. ചിങ്ങമാസത്തിലെ തിങ്കളാഴ്ചയിലെ ഉത്രം നക്ഷത്രം വിവാഹത്തിന് ശുഭകരമാണെന്ന വിശ്വാസത്തിലാണ് ഈ ദിവസം കൂടുതല്‍ വിവാഹങ്ങളുണ്ടായത്. പ്രളയകാലത്ത് മാറ്റിവെച്ച പല വിവാഹങ്ങളും ഈ ദിവസമാണ് നിശ്ചയിച്ചിരുന്നത്. രാവിലെ ഒമ്പതിനും പത്തിനും മധ്യേയായിരുന്നു കൂടുതല്‍ വിവാഹങ്ങള്‍ നടന്നത്.

വിവാഹം നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ നടത്തിയെങ്കിലും വിവാഹ വിരുന്നുകള്‍ പലരും മറ്റൊരു ദിവസത്തേക്ക് മാറ്റിയിരുന്നു. ഉച്ചവരെ നഗരം തിരക്കിലമര്‍ന്നു. വിവാഹ ആവശ്യത്തിനെത്തിയവരുടെ വാഹനങ്ങള്‍ക്ക് തടസമൊന്നും ഉണ്ടായില്ല. ഞായറാഴ്ച രാത്രി തന്നെ നഗരത്തില്‍ തിരക്ക് തുടങ്ങിയിരുന്നു. ലോഡ്ജുകളും റസ്റ്റ് ഹൗസുകളും നിറഞ്ഞു കവിഞ്ഞതിനാല്‍ പലരും ക്ഷേത്രസന്നിധിയില്‍ തന്നെയാണ് രാത്രി കഴിച്ചു കൂട്ടിയത്.

പാര്‍ക്കിങ് ഗ്രൗണ്ടുകള്‍ നിറഞ്ഞ് വാഹനങ്ങള്‍ റോഡരികിലെത്തി. ഹോട്ടലുകള്‍ അടഞ്ഞു കിടന്നതിനാല്‍ ക്ഷേത്രത്തിലെ പ്രസാദ ഊട്ടായിരുന്നു ആശ്രയം. രാവിലെ ക്ഷേത്രത്തില്‍ നല്‍കുന്ന ഉപ്പുമാവും ചായയും ഒരു മണിക്കൂര്‍ കൂടി അധികമായി നല്‍കി. ഉച്ചക്ക് പ്രസാദ ഊട്ടും കൂടുതല്‍ പേര്‍ക്ക് കരുതിയിരുന്നു.

Share
Published by
evartha Desk

Recent Posts

വീട്ടുടമസ്ഥനുമായി കിടക്ക പങ്കിടാന്‍ തയ്യാറായാല്‍ വാടക നല്‍കാതെ വീട്ടില്‍ കഴിയാം: ചൂഷണത്തിന് ഇരയാവുന്നത് വിദ്യാര്‍ത്ഥിനികള്‍: ഒളികാമറ ദൃശ്യങ്ങള്‍ വൈറലാകുന്നു

ഇംഗ്ലണ്ടിലെ ചില പ്രദേശങ്ങളില്‍ നടക്കുന്ന ചൂഷണങ്ങളെ കുറിച്ചുള്ള ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് ബിബിസിയാണ് പുറത്തുകൊണ്ടുവന്നത്. വാടക വീട് അന്വേഷിച്ച് എത്തുന്ന വിദ്യാര്‍ത്ഥിനികളെയും സ്ത്രീകളെയുമാണ് ചില വീട്ടുടമസ്ഥര്‍ ചൂഷണം ചെയ്യുന്നത്.…

9 mins ago

നിറവയറുമായി പുഞ്ചിരി തൂകി കാവ്യ മാധവന്‍: ചിത്രങ്ങള്‍ കാണാം

അമ്മയാകാനൊരുങ്ങുന്ന സന്തോഷത്തില്‍ കാവ്യ മാധവന്‍. നിറവയറില്‍ പുഞ്ചിരിതൂകി നില്‍ക്കുന്ന നടിയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നു. കണ്‍മണിയെ വരവേല്‍ക്കാനൊരുങ്ങുന്ന താരത്തിന്റെ സന്തോഷം ആ മുഖത്തുകാണാം. ഇന്നലെ കാവ്യ മാധവന്റെ…

33 mins ago

മുഹമ്മദ് നബിയേയും നിയമവ്യവസ്ഥയേയും സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തി: സൗദിയില്‍ മലയാളിക്ക് കഠിന ശിക്ഷ

സൗദി നിയമവ്യവസ്ഥയേയും പ്രവാചകന്‍ മുഹമ്മദ് നബിയേയും സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയതിന് മലയാളി യുവാവിന് സൗദിയില്‍ അഞ്ച് വര്‍ഷം ജയില്‍ ശിക്ഷയും ഒന്നരലക്ഷം റിയാല്‍ പിഴയും വിധിച്ചു. സൗദി അരാംകോയില്‍…

2 hours ago

പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് എട്ടു വിക്കറ്റ് ജയം

ഏഷ്യാകപ്പ് പോരാട്ടത്തില്‍ പാകിസ്താനെ എട്ടു വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ. 163 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 29 ഓവറില്‍ മറിക്കടക്കുകയായിരുന്നു. ഇന്ത്യക്കായി ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് നല്‍കിയത്.…

11 hours ago

കേരളത്തിലെ കോണ്‍ഗ്രസിന് ഇനി പുതിയ നേതൃത്വം: മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി അധ്യക്ഷന്‍

മുല്ലപ്പള്ളി രാമചന്ദ്രനെ കെപിസിസി അധ്യക്ഷനായി നിയമിക്കാന്‍ ഹൈക്കമാന്‍ഡിന്റെ തീരുമാനം. ബെന്നി ബഹനാന്‍ ആണ് പുതിയ യുഡിഎഫ് കണ്‍വീനര്‍. ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് നേതൃത്വത്തിലെ അഴിച്ചുപണി. ഹസന് പകരം…

12 hours ago

നവാസ് ഷെരീഫിന്റേയും മകളുടേയും ശിക്ഷ മരവിപ്പിച്ചു; മോചിപ്പിക്കാന്‍ കോടതി ഉത്തരവ്

അഴിമതിക്കേസില്‍ ജയിലിലായിരുന്ന പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫും മകളും മരുമകനും ജയില്‍ മോചിതരായി. ഇസ്‌ലാമാബാദ് ഹൈക്കോടതിയാണ് ജയില്‍ ശിക്ഷ റദ്ദ് ചെയ്ത്‌കൊണ്ട് വിധി പുറപ്പെടുവിച്ചത്. നവാസിനെതിരായ…

17 hours ago

This website uses cookies.