Categories: National

പെട്രോള്‍ വില താരതമ്യം ചെയ്യാന്‍ ആമിറിന്‍റെ ചിത്രങ്ങളുമായി കോണ്‍ഗ്രസ്

പെട്രോള്‍, ഡീസല്‍ വില വര്‍ധനയ്ക്കെതിരെ ഭാരത് ബന്ദ് തുടരുന്നതിനിടെ സോഷ്യല്‍ മീഡിയയിലും പ്രതിഷേധം പുകയുകയാണ്. യുപിഎ, എൻഡിഎ കാലത്തെ ഇന്ധനവില താരതമ്യം ചെയ്യുന്നതിനായി ബോളിവുഡ് സിനിമ ദംഗലിലെ ആമിർ ഖാന്റെ ചിത്രങ്ങളാണു കോൺഗ്രസിന്റെ സമൂഹമാധ്യമ വിഭാഗം മേധാവി ദിവ്യ സ്പന്ദന ട്വീറ്റ് ചെയ്തത്.

ഗുസ്തി താരമായി മെലിഞ്ഞിരിക്കുന്ന ആമിറിന്റെ ചിത്രം യുപിഎ കാലത്തെ പെട്രോൾ വിലയോടും പ്രായമായി കുടവയറുമായി നിൽക്കുന്ന ആമിറിന്റെ ചിത്രം എൻഡിഎ കാലത്തെ പെട്രോൾ വിലയോടും ഉപമിച്ചുള്ള ട്വീറ്റാണു ദിവ്യ സ്പന്ദനയുടേത്. ട്വീറ്റിനെ അനുകൂലിച്ചും എതിര്‍ത്തും നിരവധി പേര്‍ മറുപടിയുമായെത്തി.

മോദി സർക്കാർ എല്ലാ റെക്കോർഡുകളും ഭേദിച്ചിരിക്കുകയാണെന്ന കുത്തുമായി കോൺഗ്രസിന്റെ ട്വീറ്റുമുണ്ട്. രൂപയുടെ നിരക്ക് ഏറ്റവും താഴ്ന്ന നിലയിലാണെന്നും ഇന്ധനവില ഏറ്റവും ഉയർന്ന നിലയിലാണെന്നുമുള്ള ട്വീറ്റിൽ മോദി സർക്കാർ സമ്പ‌ദ്‌വ്യവസ്ഥയെ കൈകാര്യം ചെയ്യുന്നതിൽ പൂർണ പരാജയമാണെന്നും കുറ്റപ്പെടുത്തുന്നു.

Share
Published by
evartha Desk

Recent Posts

കായംകുളത്ത് കൂട്ടുകാരന്റെ കാമുകീസംഗമത്തിനു കാവല്‍ നിന്ന പതിനേഴുകാരന്‍ അടുത്ത വീട്ടിലെ സ്ത്രീയുടെ മൊബൈല്‍ ഫോണും സ്വര്‍ണമാലയും കവര്‍ന്നു: പ്രതിയുടെ അതിബുദ്ധിമൂലം മണിക്കൂറുകള്‍ക്കകം പൊലീസിന്റെ പിടിയിലുമായി

കായംകുളത്ത് പ്രവാസി യുവതിയുടെ മൊബൈല്‍ ഫോണും സ്വര്‍ണമാലയും കവര്‍ന്ന കേസില്‍ പതിനേഴുകാരന്‍ അറസ്റ്റില്‍. കൂട്ടുകാരന്റെ കാമുകീസംഗമത്തിനു കാവല്‍ നിന്ന പതിനേഴുകാരനാണ് അടുത്ത വീട്ടിലെ സ്ത്രീയുടെ മൊബൈല്‍ ഫോണും…

7 mins ago

അഭിനയരീതികള്‍ നോക്കിയാല്‍ മോഹന്‍ലാലും ഫഹദും ഒരു പോലെ: സത്യന്‍ അന്തിക്കാട്

അഭിനയരീതികള്‍ നോക്കിയാല്‍ മോഹന്‍ലാലും ഫഹദ് ഫാസിലും ഒരു പോലെയാണെന്നും ഇരുവരും ക്യാമറയ്ക്ക് മുന്നില്‍ വന്നാല്‍ ലോകത്തിലെ ഏറ്റവും എളുപ്പമുള്ള പണി അഭിനയമാണെന്ന് തോന്നിപ്പോകുമെന്നും സംവിധായകന്‍ സത്യന്‍ അന്തിക്കാട്.…

1 hour ago

സിപിഎം എംഎല്‍എ എ.എന്‍ ഷംസീറിന്റെ വണ്ടി തടഞ്ഞ് ടോള്‍ ചോദിച്ചു: ജീവനക്കാരന്‍ അറസ്റ്റില്‍

കോഴിക്കോട് കൊയിലാണ്ടിയില്‍ ടോള്‍ അടയ്ക്കുന്നത് സംബന്ധിച്ച് സിപിഎം എംഎല്‍എ എ.എന്‍ ഷംസീറും ടോള്‍ ബൂത്ത് ജീവനക്കാരനും തമ്മില്‍ തര്‍ക്കം. ഇതേത്തുടര്‍ന്ന് വാഹനം തടഞ്ഞ് ടോള്‍ ചോദിച്ച ടോള്‍ബൂത്ത്…

1 hour ago

റഫാല്‍ വിമാന ഇടപാടില്‍ ഇന്നലെ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് ഫ്രാന്‍സ്വാ ഒളാന്ദ്: പ്രധാനമന്ത്രി രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസ്: മോദി ചതിച്ചത് ഇന്ത്യയുടെ ആത്മാവിനെയെന്ന് രാഹുല്‍

റഫാല്‍ വിമാന ഇടപാടുമായി ബന്ധപ്പെട്ട് ഇന്നലെ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് ഫ്രാന്‍സ് മുന്‍ പ്രസിഡന്റ് ഫ്രാന്‍സ്വ ഒളാന്ദിന്റെ ഓഫീസ്. അനില്‍ അംബാനിയുടെ പേര് നിര്‍ദ്ദേശിച്ചത് ഇന്ത്യയെന്നായിരുന്നു…

1 hour ago

ബിജെപിയെ ‘കെട്ടുകെട്ടിച്ച’ എന്‍മകജെ പഞ്ചായത്തില്‍ സിപിഐ അംഗത്തിന്റെ പിന്തുണയോടെ ഭരണം യുഡിഎഫിന്

എന്‍മകജെ ഗ്രാമ പഞ്ചായത്ത് ഭരണം യുഡിഎഫിന്. സിപിഐ അംഗത്തിന്റെ പിന്തുണയോടെ കോണ്‍ഗ്രസിലെ വൈ ശാരദ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ ഓഗസ്റ്റ് എട്ട്, ഒന്‍പത് തീയതികളില്‍ യുഡിഎഫ് കൊണ്ടു…

2 hours ago

ഫ്രാങ്കോ മുളയ്ക്കലിനെ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു, ജാമ്യാപേക്ഷ തള്ളി: ബിഷപ്പ് പീഡിപ്പിച്ചെന്ന പരാതിയുമായി കൂടുതല്‍ പേര്‍ രംഗത്ത്

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ രണ്ടു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പാലാ മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. ഇന്നുച്ചയ്ക്ക് 2.30 മുതല്‍ 24ന്…

2 hours ago

This website uses cookies.