Categories: National

‘അച്ഛേ ദിൻ’ മുദ്രാവാക്യം ബിജെപി ഉപേക്ഷിച്ചു

2014 പൊതുതിരഞ്ഞെടുപ്പ് സമയത്ത് ഉയര്‍ത്തിയ ‘അച്ഛേ ദിൻ’ മുദ്രാവാക്യം ബിജെപി ഉപേക്ഷിച്ചു, 2019ലേക്ക് പുതിയ മുദ്രാവാക്യമാണ് ബിജെപി ഉയര്‍ത്തുന്നത്. ‘അജയ്യ ഭാരതം, അടൽ ബിജെപി’ (ആർക്കും തോൽപിക്കാനാകാത്ത ഇന്ത്യ, അടിയുറച്ച ബിജെപി) എന്നതാണ് പുതിയ മുദ്രവാക്യം. ബിജെപി ദേശീയ നിർവാഹക സമിതി യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണു മുദ്രവാക്യം പ്രഖ്യാപിച്ചത്. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിക്കുള്ള ആദരവു കൂടിയായാണു പുതിയ മുദ്രാവാക്യം.

മോദിയുടെയും പാർട്ടി അധ്യക്ഷൻ അമിത് ഷായുടെയും നേതൃത്വത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പു ഗോദയിലേക്കിറങ്ങാനും യോഗം തീരുമാനിച്ചു. അടുത്ത 50 വർഷവും ബിജെപി ഇന്ത്യ ഭരിക്കുമെന്ന് അമിത് ഷാ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ‘പാർട്ടിയുടെ അടിസ്ഥാന മൂല്യങ്ങളും രാജ്യത്തിന്റെ പുരോഗതിയും മുറുകെപിടിച്ചു കൊണ്ടാണ് ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിടുക.

മുഖത്തോടു മുഖം നോക്കാൻ പോലും മടിച്ചിരുന്നവരാണ് ഇപ്പോൾ മഹാസഖ്യമുണ്ടാക്കാൻ ഇറങ്ങിയിരിക്കുന്നത്. ബിജെപിയുടെ പ്രവർത്തനം ശരിയായ ദിശയിലാണെന്നാണ് ഇതു തെളിയിക്കുന്നത്. ചെറുപാർട്ടികൾ പോലും സഖ്യത്തിൽ കോൺഗ്രസിനെ നേതൃനിരയിലേക്കു വരാൻ അനുവദിക്കില്ല. രാജ്യത്തെ സമൃദ്ധിയിലേക്കു നയിക്കുകയാണു തന്റെ ലക്ഷ്യം. ലാളിത്യത്തിലൂന്നിയായിരിക്കും അതിനുള്ള പ്രവർത്തനങ്ങൾ’– മോദി പറഞ്ഞു.

2022 ഓടെ വര്‍ഗീയതയും, ജാതി വിവേചനവും, തീവ്രവാദവും ദാരിദ്രവും അഴിമതിയും ഇല്ലാത്ത പുതിയ ഇന്ത്യയെന്നതാണ് ബി.ജെ.പിയുടെ വാഗ്ദാനം. മുന്നാക്ക സംഘടനകള്‍ എതിര്‍ക്കുമ്പോഴും പട്ടികജാതി പട്ടികവര്‍ഗ നിയമ ഭേദഗതിയിൽ മാറ്റമില്ലെന്നാണ് പാര്‍ട്ടി വ്യക്തമാക്കുന്നത്. രാമക്ഷേത്രം ഉടൻ നിര്‍മിക്കണമെന്ന് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളടക്കം ആവശ്യപ്പെടുമ്പോഴാണ് അതേക്കുറിച്ച് പരാമര്‍ശിക്കാതെ രാഷ്ട്രീയ പ്രമേയം.

നാലു വര്‍ഷം കൊണ്ട് പാര്‍ട്ടിക്ക് വൻ വളര്‍ച്ചയുണ്ടായെന്നും രാജ്നാഥ് സിങ്ങ് അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയം അവകാശപ്പെടുന്നു. എല്ലാവരും അണിചേരു രാജ്യത്താകെ താമര വിരിയിക്കൂ ഇതാണ് തെരഞ്ഞെടുപ്പ് തന്ത്രം രൂപപ്പെടുത്താൻ ചേര്‍ന്ന ബി.ജെ.പി നിര്‍വാഹക സമിതി ഉയര്‍ത്തുന്ന മുദ്രാവാക്യം.

Share
Published by
evartha Desk

Recent Posts

നവാസ് ഷെരീഫിന്റേയും മകളുടേയും ശിക്ഷ മരവിപ്പിച്ചു; മോചിപ്പിക്കാന്‍ കോടതി ഉത്തരവ്

അഴിമതിക്കേസില്‍ ജയിലിലായിരുന്ന പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫും മകളും മരുമകനും ജയില്‍ മോചിതരായി. ഇസ്‌ലാമാബാദ് ഹൈക്കോടതിയാണ് ജയില്‍ ശിക്ഷ റദ്ദ് ചെയ്ത്‌കൊണ്ട് വിധി പുറപ്പെടുവിച്ചത്. നവാസിനെതിരായ…

5 hours ago

പാക്കിസ്ഥാന്റെ ക്രൂരത: ബിഎസ്എഫ് ജവാനെ കൊന്ന് കഴുത്തറുത്തു, കണ്ണുകള്‍ ചൂഴ്‌ന്നെടുത്തു

ജമ്മുകാശ്മീരിലെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ ബി.എസ്.എഫ് ജവാനെ വെടിവച്ചു കൊന്ന ശേഷം പാകിസ്ഥാന്‍ സൈനികര്‍ കഴുത്തറത്തു. ഹെഡ് കോണ്‍സ്റ്റബിളായ നരേന്ദര്‍ കുമാറിന്റെ മൃതദേഹമാണ് ഇന്ത്യപാക് അതിര്‍ത്തിയിലെ രാംഗഡ് സെക്ടറിലെ…

5 hours ago

ഡല്‍ഹി യൂണിവേഴ്‌സിറ്റിയുടെ പുതിയ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട എബിവിപി നേതാവിന്റെ ബിരുദം വ്യാജമെന്ന് സര്‍വകലാശാല സ്ഥിരീകരിച്ചു

ഡല്‍ഹി യൂണിവേഴ്‌സിറ്റിയുടെ പുതിയ വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കുരുക്കില്‍. എബിവിപി നേതാവായ അങ്കിത് ബസോയ സര്‍വകലാശാലയില്‍ പ്രവേശനത്തിന് സമര്‍പ്പിച്ച ബിരുദ രേഖകള്‍ വ്യാജമെന്ന് തിരുവള്ളുവര്‍ സര്‍വകലാശാല അധികൃതര്‍…

5 hours ago

ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് വന്‍ നിരക്ക് ഇളവ് പ്രഖ്യാപിച്ച് വിമാന കമ്പനികള്‍

യാത്രക്കാരുടെ തിരക്ക് കുറഞ്ഞതോടെ ഗള്‍ഫില്‍ നിന്ന് കേരളം ഉള്‍പ്പെടെയുള്ള സെക്ടറുകളില്‍ വന്‍ നിരക്ക് ഇളവ് പ്രഖ്യാപിച്ച് വിമാന കമ്പനികള്‍. എയര്‍ അറേബ്യ, എമിറേറ്റ്‌സ്, ഫ്‌ലൈ ദുബായ് എന്നിവയാണ്…

6 hours ago

എനിക്ക് മത്സരിക്കാന്‍ താല്‍പര്യമില്ല: നിലപാട് വ്യക്തമാക്കി പൃഥ്വിരാജ്

സിനിമയില്‍ മത്സരത്തിന്റെ ഭാഗമല്ല താനെന്നും ഒന്നാമനാകാന്‍ ആഗ്രഹമില്ലെന്നും നടന്‍ പൃഥ്വിരാജ്. ഒട്ടും കഷ്ടപ്പെടാതെ സിനിമയില്‍ എത്തിയ നടനാണ് താനെന്നും കഴിവുള്ള ഒരുപാട് പേര്‍ ഇനിയും അവസരം കിട്ടാതെ…

6 hours ago

സൗദിയിലെ ജനവാസ മേഖലയിലേക്ക് വീണ്ടും മിസൈല്‍ ആക്രമണം

സൗദിയിലേക്ക് വീണ്ടും ഹൂതി വിമതരുടെ മിസൈല്‍ ആക്രമണം. ആക്രമണത്തില്‍ ഒരു വീടും പള്ളിയും തകര്‍ന്നു. ദഹ്‌റാന്‍ പ്രവിശ്യയില്‍ ഇന്നലെയായിരുന്നു സംഭവം. ആളപായമുണ്ടായതായി റിപ്പോര്‍ട്ടുകളില്ല. ഇറാന്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന…

6 hours ago

This website uses cookies.