യോഗി ആദിത്യനാഥിന്റെ ശ്രമം പാഴായി; ‘എയ്‌റോ’ ഇന്ത്യ ബെംഗളൂരുവില്‍തന്നെ നടത്തും

single-img
9 September 2018

ഏഷ്യയിലെ ഏറ്റവും വലിയ വ്യോമയാന പ്രദര്‍ശനമായ ‘എയ്‌റോ ഇന്ത്യ’ 2019ലും ബെംഗളുരുവില്‍ തന്നെ നടക്കുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രാലയം. എയ്‌റോ ഇന്ത്യ ബെംഗളൂരുവില്‍ നിന്ന് മാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നുവെന്ന അഭ്യൂഹങ്ങള്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

പ്രദര്‍ശനം ലഖ്‌നൗവില്‍ വെച്ച് നടത്തണമെന്നാവശ്യപ്പെട്ട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതിരോധമന്ത്രി നിര്‍മല സീതാരാമനെ സമീപിച്ചതാണ് പ്രശ്‌നത്തിന് തുടക്കം. ഇത് കര്‍ണാടകയിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ എതിര്‍പ്പിന് ഇടയാക്കിയിരുന്നു.

എന്നാല്‍ അഭ്യുഹങ്ങല്‍ക്കെല്ലാം വിരാമമേകി 2019 ഫെബ്രുവരി 20 മുതല്‍ 24 വരെ പ്രദര്‍ശനം നടത്തുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രാലയം അറിയിച്ചു. നേരത്തേ എയ്‌റോ ഇന്ത്യയുടെ ആതിഥേയത്വം വഹിക്കാന്‍ സന്നദ്ധത അറിയിച്ച് ഗുജറാത്ത്, രാജസ്ഥാന്‍, ഒഡീഷ, തമിഴ്‌നാട്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ രംഗത്ത് വന്നിരുന്നു.

എന്നാല്‍, പരമ്പരാഗതമായി ബെംഗളുരുവില്‍ നടത്തിവരുന്ന എയ്‌റോ ഇന്ത്യയുടെ 12ാം പതിപ്പും ഇവിടെത്തന്നെ നടത്താന്‍ പ്രതിരോധമന്ത്രാലയം തീരുമാനിക്കുകയായിരുന്നു.