Categories: Kerala

സര്‍ക്കാര്‍ ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളം പിടിക്കും; തയ്യാറല്ലാത്തവര്‍ വിസമ്മതം അറിയിക്കണം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സര്‍ക്കാര്‍ ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളം പത്തുമാസ തവണയായി പിടിക്കും. ഇതിന് തയ്യാറല്ലാത്തവര്‍ വിസമ്മതം അറിയിക്കണം. ഇതിനുള്ള കരട് സര്‍ക്കുലര്‍ പൂര്‍ത്തിയായി. അന്തിമ സര്‍ക്കുലര്‍ തിങ്കളാഴ്ച പുറത്തിറക്കും.

ഉത്തരവിറക്കി ശമ്പളം സ്വീകരിക്കാനുള്ള തടസം ഉള്ളതിനാലാണ് ശമ്പള വിതരണത്തിന് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശവുമായി സര്‍ക്കുലര്‍ പുറത്തിറക്കുന്നത്. പൊതുഭരണ വകുപ്പ് തയ്യാറാക്കിയ കരട് സര്‍ക്കുലര്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്ത് പുറത്തിറക്കാനാണ് തീരുമാനം.

ഒന്നിലധികം മാസത്തെ ശമ്പളം ഇങ്ങനെ സ്വീകരിക്കും. എന്നാല്‍ ഒരുമാസത്തെ ശമ്പളത്തില്‍ കുറവുള്ള തുക ഇങ്ങനെ നല്‍കാന്‍ സാധിക്കില്ല. ഇവര്‍ക്ക് സാലറി ചലഞ്ചിന്റെ ഭാഗമല്ലാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാനിധിയിലേക്ക് ഇഷ്ടമുള്ള തുക സംഭാവനയായി നല്‍കാം.

പത്തില്‍ കുറഞ്ഞ തവണകളായി നല്‍കാന്‍ താല്‍പ്പര്യമുള്ളവര്‍ അതും ഡിഡിഒമാരെ അറിയിക്കാം. ശമ്പളമല്ലാതെ ലീവ് സറണ്ടര്‍ തുകയില്‍ നിന്ന് തുല്യമായി തുക നല്‍കണം എന്നുള്ളവര്‍ പ്രത്യേകമായി അപേക്ഷിക്കണം. മുഖ്യമന്ത്രി ഒരുമാസത്തെ ശമ്പളം നല്‍കാനാണ് ജീവനക്കാരോട് അഭ്യര്‍ത്ഥിച്ചത്.

Share
Published by
evartha Desk

Recent Posts

‘വഴിയില്‍ കൂടി കടന്നു പോകുന്ന വിദ്യാര്‍ത്ഥിനികളെയടക്കം ഒരു സ്ത്രീയെയും ഇയാള്‍ വെറുതെ വിടുന്നില്ല’: കൊച്ചിയില്‍ ഡ്യൂട്ടിക്കിടയില്‍ സ്ത്രീകളെ സ്പര്‍ശിക്കുന്ന ഹോം ഗാര്‍ഡിന്റെ ദൃശ്യങ്ങള്‍

കൊച്ചി തേവര ലൂര്‍ദ് പള്ളിയുടെ മുന്നില്‍ ഡ്യൂട്ടിക്കിടയില്‍ സ്ത്രീകളെ സ്പര്‍ശിക്കുന്ന ഹോം ഗാര്‍ഡിന്റെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. വഴിയരികില്‍ നില്‍ക്കുകയായിരുന്ന ഇയാള്‍ കൈവീശി നിന്ന് സ്ത്രീകള്‍…

11 mins ago

മോഷ്ടിച്ച ബൈക്കില്‍ കറങ്ങി ആഡംബര ജീവിതം; ഡിജെയെന്ന് വിശ്വസിപ്പിക്കാന്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍: കൊച്ചിയില്‍ രണ്ടുസെന്റ് കൂരയില്‍ താമസിക്കുന്ന ‘ഫേസ്ബുക്ക് ഫ്രീക്കന്‍’ കബളിപ്പിച്ചത് നിരവധി പെണ്‍കുട്ടികളെ

സ്റ്റാര്‍ ഹോട്ടലില്‍ ഡിജെയെന്ന വ്യാജേനേ നിരവധി പെണ്‍കുട്ടികളെയും സ്ത്രീകളെയും തട്ടിപ്പില്‍ വീഴ്ത്തിയിരുന്നയാളെ പൊലീസ് പിടികൂടി. എറണാകുളം സ്വദേശിയായ ഇരുപതുകാരനായ ഫയാസ് മുബീനാണ് പിടിയിലായത്. കോഴിക്കോട് ചേവായൂരില്‍ പതിനേഴുകാരിയെ…

29 mins ago

കുറച്ച് ഉപയോഗിച്ചിട്ടും വീട്ടില്‍ കറണ്ട് ബില്‍ കൂടുന്നുണ്ടോ?: എങ്കില്‍ കാരണമിതാണ്

കുറച്ച് ഉപയോഗിച്ചിട്ടും കറണ്ട് ബില്‍ കൂടാന്‍ കാരണമെന്താണെന്ന് പലരും തലപുകഞ്ഞ് ആലോചിക്കുന്ന കാര്യമാണ്. അധികം വൈദ്യുതി ചിലവില്ലാത്ത, രണ്ടോ മൂന്നോ പേര്‍ താമസിക്കുന്ന വീടുകളില്‍ നിന്നുപോലും സാധാരണ…

1 hour ago

‘അമ്മയോട് പറഞ്ഞിട്ടാണോ മോന്‍ ഇങ്ങോട്ട് കളിക്കാന്‍ വന്നത്’: ഇന്ത്യ പാക് പര്യടനത്തിനെത്തിയപ്പോള്‍ അന്ന് 16 വയസുള്ള സച്ചിനെ കളിയാക്കിയതിനെക്കുറിച്ച് വസിം അക്രം

ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച താരങ്ങളാണ് സച്ചിനും വസിം അക്രവും. സച്ചിന്‍ ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുന്നത് 1989 ലായിരുന്നുവെങ്കില്‍ അക്രം അതിനും അഞ്ച് വര്‍ഷം മുന്‍പേ…

1 hour ago

‘നീ മരണമില്ലാത്ത ഹീറോ’: ‘പ്രളയം കൊണ്ടുപോയ’ വിശാലിന്റെ വീട്ടില്‍ ആശ്വാസവാക്കുമായി ജില്ലാ കലക്ടര്‍ പിബി നൂഹ്

തിരുവല്ല തുകലശ്ശേരിയില്‍ രക്ഷാ പ്രവര്‍ത്തനം നടത്തുന്നതിനിടെ മരിച്ച വിശാലിന്റെ കുടുംബാംഗങ്ങളെ പത്തനംതിട്ട ജില്ലാ കലക്ടര്‍ പി ബി നൂഹ് സന്ദര്‍ശിച്ചു. മരണമില്ലാത്ത ഹീറോ എന്നാണ് വിശാലിനെ ജില്ലാ…

1 hour ago

‘ഇനി എഴുന്നേറ്റ് നടന്നാല്‍ കാല് തല്ലിയൊടിക്കും, എന്നിട്ട് ഒരു ഊന്നുവടി തന്നുവിടും’: വീല്‍ചെയര്‍ വിതരണചടങ്ങിനിടെ എഴുന്നേറ്റ് നടന്നയാളെ ഭീഷണിപ്പെടുത്തി കേന്ദ്രമന്ത്രി: വീഡിയോ പുറത്ത്

ഭിന്നശേഷിക്കാര്‍ക്കുള്ള വീല്‍ചെയര്‍ വിതരണചടങ്ങിനിടെ എഴുന്നേറ്റ് നടന്ന ആളോട്, കാല് തല്ലിയൊടിക്കുമെന്ന് കേന്ദ്രമന്ത്രിയുടെ ഭീഷണി. കാല് തല്ലിയൊടിക്കുമെന്ന് മാത്രമല്ല, എന്നിട്ട് ഒരു ഊന്നുവടി തന്നുവിടുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കേന്ദ്രമന്ത്രിയും…

2 hours ago

This website uses cookies.