Categories: Movies

പ്രിയങ്ക ചോപ്രയ്‌ക്കെതിരെ പൊട്ടിത്തെറിച്ച് സല്‍മാന്‍ ഖാന്‍

സല്‍മാന്‍ ഖാന്‍ നായകനായെത്തുന്ന ഭാരതില്‍ നിന്ന് പ്രിയങ്ക പിന്‍മാറിയത് ബോളിവുഡില്‍ വലിയ വാര്‍ത്തയായിരുന്നു. പ്രിയങ്കയുടെ അപ്രതീക്ഷിതമായ പിന്‍മാറ്റത്തെ വിമര്‍ശിച്ച് ഭാരതിന്റെ അണിയറ പ്രവര്‍ത്തകര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. പൊടുന്നനെയുള്ള പ്രിയങ്കയുടെ പിന്മാറ്റം സല്‍മാന്‍ ഖാനും തീരെ രസിച്ചിട്ടില്ല എന്നാണ് പുതിയ വാര്‍ത്തകള്‍.

സംവിധായകന്‍ അലി അബ്ബാസ് സഫറിനോട് പ്രിയങ്ക ചോദിച്ചുവാങ്ങിയ വേഷമാണ് ഭാരതിലേതെന്ന് കഴിഞ്ഞ ദിവസം സല്‍മാന്‍ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ മറ്റൊരു കാര്യം കൂടി സല്‍മാന്‍ പറഞ്ഞിരിക്കുകയാണ്. ഈ ചിത്രത്തില്‍ തനിക്ക് അഭിനയിക്കണം എന്ന് ആവശ്യപ്പെട്ട് പ്രിയങ്ക സല്‍മാന്റെ സഹോദരി അര്‍പിത ഖാനെ നിരവധി തവണ വിളിച്ചിരുന്നുവെന്നാണ് പറയുന്നത്.

‘പ്രിയങ്ക അര്‍പിതയെ 1000 തവണയെങ്കിലും വിളിച്ച് എനിക്ക് സല്‍മാനൊപ്പം സിനിമ ചെയ്യണമെന്ന് ആവശ്യപ്പെട്ടു. അലി അബ്ബാസിനെ വിളിച്ച് ഈ ചിത്രത്തില്‍ തനിക്കും ഒരു വേഷം തരണമെന്ന് പ്രിയങ്ക അഭ്യര്‍ഥിച്ചു’. സിനിമയുടെ ചിത്രീകരണം തുടങ്ങുന്നതിന് അഞ്ച് ദിവസം മുമ്പെങ്കിലും പ്രിയങ്ക പിന്മാറുന്നുവെന്ന് പറഞ്ഞത് വളരെ നന്നായി – സല്‍മാന്‍ പറഞ്ഞതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

ഇതാദ്യമായല്ല സല്‍മാന്‍ ഖാന്‍ പ്രിയങ്കയെ കുറ്റപ്പെടുത്തി രംഗത്തെത്തുന്നത്. പ്രിയങ്കയ്ക്ക് പകരം ബോളിവുഡ് സുന്ദരി കത്രീന കൈഫാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ഇതില്‍ എന്തായാലും ആരാധകര്‍ തൃപ്തരാണ്.

Share
Published by
evartha Desk

Recent Posts

  • Travel

നിങ്ങൾക്ക് ധൈര്യമുണ്ടോ? എങ്കില്‍ സിംഹങ്ങള്‍ക്ക് നടുവില്‍ താമസിക്കാം

ഒരു ദിവസം ലയണ്‍ ഹൗസില്‍ താമസിക്കുന്നതിന് 7,388 രൂപയാണ് നല്‍കേണ്ടത്

3 hours ago
  • Kerala

വഖഫ്​ ട്രൈബ്യൂണൽ പുനഃസംഘടിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു

മന്ത്രി നൽകിയ ഉറപ്പിനെ തുടർന്ന്​​ പ്രതിഷേധ പരിപാടികൾ മാറ്റിവെച്ചതായി സമസ്​ത നേതാക്കളും അറിയിച്ചു.

4 hours ago
  • gulf

രോഗിയും വൃദ്ധയുമായ അമ്മയെ സൗദിയിലെത്തിച്ച്​ പരിചരിച്ചു; സൗദി അധികൃതർ മലയാളി കുടുംബത്തിന്റെ​ പിഴ ഒഴിവാക്കി

വിസ കാലാവധി കഴിഞ്ഞിട്ടും 'അമ്മ തങ്ങിയതിന്റെ കാരണം അധികൃതരെ ധരിപ്പിക്കാൻ കഴിഞ്ഞു

4 hours ago
  • National

ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയ്യതി മാര്‍ച്ച് ആദ്യവാരം പ്രഖ്യാപിക്കും

ഈ വര്ഷം ജൂൺ മൂന്നിനാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻ ഡി എ സർക്കാരിന്റെ കാലാവധി കഴിയുന്നത്

5 hours ago
  • Entertainment

ബിഗ് ബോസ് ഹൗസില്‍ തുടങ്ങിയ പ്രണയം പുറത്തും തുടർന്നു; പേളിയുടെയും ശ്രീനിഷിന്റെയും വിവാഹനിശ്ചയം കഴിഞ്ഞു

ബിഗ്‌ബോസില്‍ വച്ചു നടന്നത് വെറും അഭിനയമായിരുന്നെന്നും ഇവരുടെ പ്രണയം പ്രേക്ഷകരെ പറ്റിയ്ക്കാന്‍ വേണ്ടിയുള്ളതായിരുന്നുവെന്നും ആരോപണങ്ങള്‍ ഉണ്ടായിരുന്നു

5 hours ago
  • Kerala

കൊല്ലത്ത് എന്‍.കെ.പ്രേമചന്ദ്രന്‍ തന്നെ മത്സരിക്കും: എ.എ.അസീസ്

എം.പി.എന്ന നിലയില്‍ പ്രേമചന്ദ്രന്‍ പാര്‍ലമെന്റിന് അകത്തും പുറത്തും നടത്തുന്ന മികച്ച പ്രവര്‍ത്തനങ്ങളാണ് ആരോപണങ്ങള്‍ക്ക് പിന്നിലെന്നും എ.എ.അസീസ് ആരോപിച്ചു

6 hours ago

This website uses cookies.