Categories: National

കര്‍ണാടക മന്ത്രി ഡി.കെ. ശിവകുമാറിനെ അറസ്റ്റുചെയ്യുമെന്ന് അഭ്യൂഹം

കര്‍ണാടകയില്‍ ജെ.ഡി.എസ് – കോണ്‍ഗ്രസ് കക്ഷികളെ അധികാരത്തിലെത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ഡി.കെ. ശിവകുമാറിനെ അറസ്റ്റുചെയ്‌തേക്കുമെന്ന് അഭ്യൂഹം. ഡല്‍ഹിയിലെ വീട്ടില്‍നിന്ന് കണക്കില്‍പ്പെടാത്ത എട്ട് കോടി രൂപ കണ്ടെടുത്ത സംഭവത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ശിവകുമാറിനെ കസ്റ്റഡിയിലെടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

രാഷ്ട്രീയലക്ഷ്യത്തോടെ ശിവകുമാറിനെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യംവെച്ചിരിക്കുകയാണെന്ന് സഹോദരനും എം. പി.യുമായ ഡി.കെ. സുരേഷ് ആരോപിച്ചു. സഖ്യസര്‍ക്കാര്‍ രൂപവത്കരണത്തില്‍ ശിവകുമാറാണ് നിര്‍ണായക പങ്ക് വഹിച്ചത്. ഇതാണ് കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.

ശിവകുമാറിനെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ ബി.എസ്. യെദ്യൂരപ്പ ആദായനികുതി വകുപ്പിന് നല്‍കിയ കത്തും സുരേഷ് മാധ്യമങ്ങള്‍ക്ക് നല്‍കി. ഡി.കെ. ശിവകുമാറും സഹോദരന്‍ ഡി.കെ. സുരേഷും അഴിമതിയും ക്രമക്കേടും നടത്തിയതിന് തെളിവുണ്ടെന്നും പരാതിയുടെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് ആദായനികുതി സെന്‍ട്രല്‍ ബോര്‍ഡ് ചെയര്‍മാന് നല്‍കിയ കത്താണ് പ്രസിദ്ധപ്പെടുത്തിയത്.

ആദായനികുതി ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തില്‍ നികുതി വെട്ടിപ്പ് നടത്തിയതിനുള്ള തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും കേന്ദ്ര അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയലക്ഷ്യത്തിനുവേണ്ടി ദുരുപയോഗം ചെയ്യുകയാണെന്നും സുരേഷ് ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരില്‍കണ്ട് ഇക്കാര്യം അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ബി.ജെ.പി.യുടെ നീക്കത്തിന്റെ ഭാഗമായാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നീക്കമെന്ന് മുഖ്യമന്ത്രി എച്ച്. ഡി. കുമാരസ്വാമിയും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ദിനേഷ് ഗുണ്ടുറാവുവും ആരോപിച്ചു. എന്നാല്‍ ശിവകുമാറിനെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ആദായനികുതി വകുപ്പിന് കത്തെഴുതിയെന്ന ആരോപണം ബി.എസ്. യെദ്യൂരപ്പ നിഷേധിച്ചു.

അതേസമയം കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ശിവകുമാറിന്റെ ബെംഗളൂരുവിലെ വീട്ടിലും ഓഫീസിലും നടത്തിയ പരിശോധനയില്‍ ആദായ നികുതി വകുപ്പും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കേസ്സെടുത്തിരുന്നു.

Share
Published by
evartha Desk

Recent Posts

ഭീഷണിയുടെ സ്വരം അമ്മയില്‍ ഇനി വില പോവില്ല; എല്ലാവരുടെയും ചരിത്രം തന്‍റെ കൈയ്യിലുണ്ട്; അത് പറയാന്‍ പ്രേരിപ്പിക്കരുതെന്ന് ജഗദീഷ്

അമ്മയില്‍ ഗുണ്ടായിസം വെച്ചുപൊറുപ്പിക്കില്ലെന്ന് ജഗദീഷ്. ഭീഷണിയുടെ സ്വരം അമ്മയില്‍ ഇനി വിലപ്പോവില്ലെന്നും ജഗദീഷ് പറഞ്ഞു. സംഘടനയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് ജഗദീഷ് രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. എല്ലാവര്‍ക്കും അഭിപ്രായ…

13 mins ago

സല്‍മാന്‍ ഖാന്‍ ലൈംഗികമായി പീഡിപ്പി‌ച്ചു: ആരോപണവുമായി നടി പൂജ മിശ്ര

സല്‍മാന്‍ ഖാനെതിരെ മി ടൂ ആരോപണവുമായി നടി പൂജ മിശ്ര. മുന്‍പ് ബിഗ് ബോസില്‍ മല്‍സരിച്ചിട്ടുണ്ട് പൂജ. സല്‍മാന്‍ ഖാനും അദ്ദേഹത്തിന്റെ സഹോദരങ്ങളും തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന…

36 mins ago

സിദ്ദിഖും കെപിഎസി ലളിതയും പറഞ്ഞ കാര്യങ്ങള്‍ സംഘടനയുടെ നിലപാടല്ലെന്ന് അമ്മ; സംഘടന പൊട്ടിത്തെറിയിലേക്ക്

തിങ്കളാഴ്ച വാര്‍ത്താസമ്മേളനം വിളിച്ച് സിദ്ദിഖും കെപിഎസി ലളിതയും പറഞ്ഞ കാര്യങ്ങള്‍ സംഘടനയുടെ നിലപാടല്ലെന്ന് താരസംഘടനയായ അമ്മ. തിങ്കളാഴ്ച രാവിലെ അമ്മയുടെ വക്താവായ ജഗദീഷ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് തള്ളി…

5 hours ago

അലന്‍സിയറിനെതിരെ മീ ടൂ ആരോപണം ഉന്നയിച്ചത് ഞാനാണ്; തുറന്നു പറഞ്ഞ് നടി: വീഡിയോ

തിരുവനന്തപുരം: സിനിമ നടന്‍ അലന്‍സിയറിനെതിരെ മീ ടു ആരോപണം ഉന്നയിച്ചത് താനാണെന്ന് വ്യക്തമാക്കി യുവനടി ദിവ്യ ഗോപിനാഥ്. തന്റെ ഫേസ്ബുക്ക് പേജിലാണ് വിവരങ്ങള്‍ തുറന്നു പറയുന്ന വീഡിയോ…

5 hours ago

സൗദി അറേബ്യക്ക് ശക്തമായ പിന്തുണയുമായി ബഹ്‌റൈന്‍

സൗദി അറേബ്യക്ക് എതിരായി നടക്കുന്ന പ്രചരണങ്ങള്‍ക്കെതിരെ ബഹ്‌റൈന്‍ രംഗത്ത്. ചില സാമൂഹിക മാധ്യമങ്ങള്‍ വഴി സൗദിക്കെതിരെ നടത്തുന്ന നീക്കം അംഗീകരിക്കാന്‍ കഴിയില്ല. തെറ്റായ പ്രചാരണങ്ങളാണ് ഇവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.…

5 hours ago

ശബരിമല ചര്‍ച്ച പരാജയം: ഹര്‍ജി നല്‍കില്ലെന്ന് ദേവസ്വം ബോര്‍ഡ്; സമരം തുടരുമെന്ന് ശ്രീധരന്‍ പിള്ള; സ്ത്രീകളെ തടയില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

ശബരിമല യുവതീപ്രവേശന വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് വിളിച്ച യോഗത്തില്‍ പ്രശ്‌നപരിഹാരമായില്ല. ഭക്തരുടെ വികാരം ദേവസ്വം ബോര്‍ഡ് മാനിച്ചില്ലെന്നു പന്തളം കൊട്ടാരം നിര്‍വാഹകസംഘം പ്രസിഡന്റ് പി.ജി. ശശികുമാര്‍ വര്‍മ…

5 hours ago

This website uses cookies.