Categories: Kerala

പിണറായി ചികില്‍സയ്ക്കു പോയതോടെ സംസ്ഥാനം നാഥനില്ലാ കളരിയായി; മുഖ്യമന്ത്രിക്കു വിശ്വാസമില്ലാത്തതു മൂലമാണ് ആര്‍ക്കും ചുമതല നല്‍കാത്തതെന്നും ചെന്നിത്തല

മുഖ്യമന്ത്രി പിണറായി വിജയന്‍ ചികില്‍സയ്ക്കു പോയതോടുകൂടി സംസ്ഥാനം നാഥനില്ലാക്കളരിയായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രിമാരും ഉദ്യോഗസ്ഥരും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാക്കി.

മന്ത്രിസഭാ യോഗത്തിന് അധ്യക്ഷത വഹിക്കേണ്ടണ്ട മന്ത്രി യോഗം പോലും വിളിക്കാനാകാതെ നോക്കുകുത്തിയായി നില്‍ക്കുകയാണ്. മുഖ്യമന്ത്രിക്കു വിശ്വാസമില്ലാത്തതു മൂലമാണ് ആര്‍ക്കും ചുമതല നല്‍കാത്തതെന്നും ചെന്നിത്തല ആരോപിച്ചു.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ആദ്യം പ്രഖ്യാപിച്ച പതിനായിരം രൂപ പോലും നേരെ ചൊവ്വേ വിതരണം ചെയ്യാനറിയാത്ത റവന്യു വകുപ്പ് പൂര്‍ണ പരാജയം ആണെന്ന് ഒന്നു കൂടി തെളിയിച്ചു. ദുരന്തത്തില്‍ പെട്ടവരെ പോലും ധന സഹായത്തില്‍ നിന്നൊഴിവാക്കിയെന്ന പരാതി വ്യാപകമാണ്.

ഇത് ഗൗരവമേറിയ വിഷയമാണ്. ഇപ്പോള്‍ ഉദ്യേഗസ്ഥരെ ഉപയോഗിച്ചുള്ള നിര്‍ബന്ധിത പിരിവ് മാത്രമാണ് നടക്കുന്നത്. ഇതൊന്നും ശരിയല്ല. എല്ലാവരും കയ്യയച്ചു സഹായിക്കുന്നു. ജീവനക്കാര്‍ അവരുടെ മൂന്ന് ദിവസത്തെ ശമ്പളവും ഉല്‍സവ ബത്തയും സര്‍ക്കാരിന് നല്‍കിക്കഴിഞ്ഞു.

ഇനിയും ഇവരെ ബുദ്ധിമുട്ടിക്കരുത്. തരുന്നവരില്‍ നിന്ന് വാങ്ങുന്നതില്‍ തെറ്റില്ല. പക്ഷെ ഭീഷണിപ്പിരിവ് അംഗീകരിക്കാന്‍ കഴിയില്ലെന്നും ചെന്നിത്തല പറഞ്ഞു.

Share
Published by
evartha Desk

Recent Posts

സൗദിയിലെ ജനവാസ മേഖലയിലേക്ക് വീണ്ടും മിസൈല്‍ ആക്രമണം

സൗദിയിലേക്ക് വീണ്ടും ഹൂതി വിമതരുടെ മിസൈല്‍ ആക്രമണം. ആക്രമണത്തില്‍ ഒരു വീടും പള്ളിയും തകര്‍ന്നു. ദഹ്‌റാന്‍ പ്രവിശ്യയില്‍ ഇന്നലെയായിരുന്നു സംഭവം. ആളപായമുണ്ടായതായി റിപ്പോര്‍ട്ടുകളില്ല. ഇറാന്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന…

3 mins ago

ധോണി പൂജ്യത്തിന് പുറത്തായപ്പോള്‍ ഗാലറിയില്‍ ഒരു കുഞ്ഞ് ആരാധകന്റെ രോഷപ്രകടനം: വീഡിയോ വൈറല്‍

ഏഷ്യാ കപ്പില്‍ ഹോങ്കോംഗിനെതിരെ എംഎസ് ധോണി പൂജ്യത്തിന് പുറത്തായപ്പോഴുള്ള കുഞ്ഞ് ആരാധകന്റെ ദേഷ്യവും നിരാശയുമെല്ലാം വൈറലാകുന്നു. ദുര്‍ബലരായ എതിരാളികള്‍ക്കെതിരെ ധോണി അടിച്ചുതകര്‍ക്കുമെന്ന് പ്രതീക്ഷിച്ചവരെ ഞെട്ടിച്ചായിരുന്നു വിക്കറ്റ് കീപ്പര്‍ക്ക്…

9 mins ago

താന്‍ നിരപരാധിയെന്ന് ആവര്‍ത്തിച്ച് ജലന്തര്‍ ബിഷപ് ഫ്രാങ്കോ മുളക്കല്‍: ചോദ്യംചെയ്യലിനായി അന്വേഷണസംഘത്തിന് മുന്നിലേക്ക് എത്തിയത് മണിക്കൂറുകള്‍ നീണ്ട നാടകത്തിനൊടുവില്‍

കന്യാസ്ത്രീയുടെ ബലാല്‍സംഗ പരാതിയില്‍ നിലപാടിലുറച്ച് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍. നിരപരാധിയെന്ന് ആവര്‍ത്തിച്ച ബിഷപ്പ്, പരാതിക്കാരിയായ കന്യാസ്ത്രീക്ക് ദുരുദ്ദേശമെന്നും മൊഴി നല്‍കി. പീഡനം നടന്നുവെന്ന് പറയുന്ന ദിവസം…

42 mins ago

ഓണം ബമ്പര്‍ നറുക്കെടുത്തു; 10 കോടിയുടെ ആ ഭാഗ്യവാന്‍ തൃശൂരില്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഓണം ബംപര്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം തൃശൂരില്‍ വിറ്റ ടിക്കറ്റിന്. ടിബി 128092 എന്ന ടിക്കറ്റിനാണ് സമ്മാനം. പത്തുകോടി രൂപയാണു ഒന്നാം സമ്മാനം.…

54 mins ago

ബിജെപിയിലേക്ക് ചേക്കേറുന്ന കേരളത്തിലെ ആ കരുത്തന്‍ ആര്?

'അവന്‍ വരും, പാര്‍ട്ടി ചുമതലയുള്ളവനായിരിക്കും അവന്‍, അവന്‍ ശക്തനായിരിക്കും, ആ കരുത്തന്റെ വരവിന് വേണ്ടി പാര്‍ട്ടി കാത്തിരിക്കുകയാണ്'. കണ്ണൂര്‍ പ്രസ്‌ക്ലബ്ബ് സംഘടിപ്പിച്ച മീറ്റ് ദി പ്രസ് പരിപാടിയില്‍…

1 hour ago

രാജ്യത്തെ മികച്ച മുഖ്യമന്ത്രിക്കുള്ള അവാര്‍ഡ് പിണറായി വിജയന്

മികച്ച മുഖ്യമന്ത്രിക്കുള്ള ഗാന്ധി ഗ്ലോബല്‍ ഫൗണ്ടേഷന്റെ ഗാന്ധിദര്‍ശന്‍ അവാര്‍ഡ് കേരള മുഖ്യമന്ത്രി പിണറായി വിജയന്. ഗാന്ധി ദര്‍ശന്‍ അന്തര്‍ദേശീയ പുരസ്‌ക്കാരം തിബറ്റ് ആത്മീയ ആചാര്യന്‍ ദലൈയ്‌ലാമക്ക് സമ്മാനിക്കും.…

2 hours ago

This website uses cookies.