ഇന്ത്യയ്ക്ക് നല്‍കി വരുന്ന സാമ്പത്തിക സഹായങ്ങള്‍ നിര്‍ത്തലാക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്

single-img
8 September 2018

ഇന്ത്യയും ചൈനയും പോലെയുള്ള വളരുന്ന സാമ്പത്തിക ശക്തികള്‍ക്ക് ഇളവുകള്‍ നല്‍കുന്നത് അവസാനിപ്പിക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അമേരിക്കയും ഒരു ‘വികസ്വര രാജ്യ’മാണെന്നും മറ്റേതു രാജ്യത്തേക്കാള്‍ വേഗത്തില്‍ വളരേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വടക്കന്‍ ഡക്കോട്ടയില്‍ ഒരു ധനസമാഹരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ട്രംപ്. സാമ്പത്തികമായി വളര്‍ന്നുവരുന്നവ എന്ന ഗണത്തില്‍പ്പെട്ട, പുരോഗതി കൈവരിക്കാത്ത രാജ്യങ്ങളുണ്ട്. ഇവയുടെ വളര്‍ച്ചക്കു സഹായകരമായാണ് ഇളവുകള്‍ നല്‍കുന്നത്.

ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങള്‍ വികസ്വര രാജ്യങ്ങളായാണ് അവകാശപ്പെടുന്നത്. ആ ഗണത്തിലായതിനാല്‍ അവര്‍ക്ക് ഇളവുകള്‍ ലഭിക്കുന്നു. നമ്മള്‍ അവര്‍ക്ക് പണം നല്‍കണമെന്നതു തികച്ചും ഭ്രാന്തമായ അവസ്ഥയാണ്. നമ്മള്‍ ഇത് നിര്‍ത്താന്‍ പോകുകയാണ്. നമ്മളിതു നിര്‍ത്തി കഴിഞ്ഞു – ട്രംപ് പറഞ്ഞു.