Categories: videoVideos

”ഇംഗ്ലീഷുകാര്‍ക്കിട്ട് എട്ടിന്റെ പണി കൊടുക്കാന്‍ മോദിജിയാണ് ഡോളറിന് വില കൂട്ടിയത്”; മോദിജിയെ തെറി പറയുന്നവര്‍ കാണുക എന്ന പേരില്‍ പോസ്റ്റ് ചെയ്ത ‘ട്രോള്‍ വീഡിയോ’ വൈറലോടെ വൈറല്‍

‘പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധനവിലും രൂപയുടെ മൂല്യം കുറയുന്നത് സംബന്ധിച്ച കാര്യത്തിലും മോദിജിയെ തെറി പറയുന്നവര്‍ ഈ വീഡിയോ കാണുക’ എന്ന പേരില്‍ സഞ്ജീവിനി ഉള്‍പ്പെടെയുളള ട്രോള്‍ പേജുകളില്‍ പോസ്റ്റ് ചെയ്ത പ്രഹാര്‍ ഷിബുലാല്‍ജിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.

ആരംഭത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ഭരണപരിഷ്‌കാരണങ്ങളെ കുറിച്ചുളള ന്യായീകരണമാണെന്ന തോന്നലുണ്ടാക്കും വീഡിയോ. പിന്നാലെ നല്ല കട്ട ട്രോളിന്റെ ഭാഷ. വെറും 10 പൈസയോ 15 പൈസയോ മാക്‌സിമം പോയി കഴിഞ്ഞാല്‍ 30 പൈസയോ ആണ് പെട്രോളിന് ഒരു ലിറ്ററിന് കൂടുന്നതെന്നും വിഡിയോയില്‍ ഷിബുലാല്‍ പറഞ്ഞു വെക്കുന്നു.

ഈ 15 പൈസയോ 30 പൈസയോ കൂടുമ്പോള്‍ നിങ്ങള്‍ക്ക് ഇതില്‍ നിന്ന് എന്താണ് നഷ്ടമുണ്ടാകുന്നത്. 1000 രൂപയ്ക്കും 2000 രൂപയ്ക്കും മദ്യം വാങ്ങി കുടിക്കുന്നവര്‍ക്ക് ലിറ്ററിന് 30 പൈസ പെട്രോളിന് കൂടുമ്പോള്‍ ഇത്രയ്ക്കും ബഹളം വയ്‌ക്കേണ്ടതുണ്ടോ? 30 പൈസ വച്ച് കൂടുന്നത് ഇന്ത്യയിലെ പാവപ്പെട്ടവര്‍ക്കു വേണ്ടി കക്കൂസ് പണിയുന്നതിനു വേണ്ടിയാണെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുകയും ചെയ്തിട്ടുണ്ട്.

30 പൈസ വച്ച് കൂടുമ്പോള്‍ അത് കൊടുക്കാന്‍ കയ്യില്‍ ഇല്ലെന്നു പറയുന്നത് എത്ര ആലോചിച്ചിട്ടും സംഘമിത്രങ്ങള്‍ക്ക് മനസിലാകുന്നില്ലെന്നും വിഡിയോയില്‍ ഷിബുലാല്‍ പരിഹസിക്കുന്നു. യുപിഎ സര്‍ക്കാര്‍ അധികാരത്തിലിരിക്കുന്ന കാലത്ത് 1000 റിയാല്‍ അയച്ചാല്‍ വെറും പതിനായിരം രൂപയാണ് നാട്ടില്‍ കിട്ടിയിയിരുന്നത്.

മറിച്ച് പുതിയ സര്‍ക്കാര്‍ വന്നപ്പോള്‍ നിങ്ങള്‍ പറഞ്ഞാല്‍ വിശ്വസിക്കില്ലെന്നും 1000 റിയാല്‍ അയച്ചപ്പോള്‍ 19500 രൂപ തനിക്കു ലഭിച്ചുവെന്നും ഷിബുലാല്‍ ജി സാക്ഷ്യപ്പെടുത്തുന്നു. മന്‍മോഹന്‍ സിങ്ങ് മാറി മോദിജി വന്നപ്പോള്‍ 3500 രൂപ പ്രതിമാസം ഒരു പ്രവാസിക്ക് അധികം ലഭിച്ചുവെന്നും ഷിബുലാല്‍ പറയുന്നു.

ഡോളറിന് വില കൂടിയാല്‍ ബുദ്ധിമുട്ട് ഇംഗ്ലീഷുകാര്‍ക്കല്ലേ. നമ്മള്‍ അരിയും സാധനങ്ങളും വാങ്ങിക്കുന്നത് ഡോളര്‍ കൊണ്ടാണോ? ഡോളറിന് എന്തിനു വില കൂട്ടി. ഇംഗ്ലീഷുകാര്‍ക്കിട്ട് ഒരു എട്ടിന്റെ പണി കൊടുത്തതാണ്. ഇംഗ്ലീഷുകാര്‍ ഡോളറിലാണ് സാധനം വാങ്ങുന്നത് അപ്പോള്‍ അവിടെ സാധനത്തിന് വില കൂടും. കാര്യങ്ങള്‍ അറിയാതെ വിമര്‍ശിക്കരുതെന്നും ഷിബുലാല്‍ ജി പറയുന്നു.

ഈ വീഡിയോ വൈറലായതിനു പിന്നാലെ ക്ഷമാപണം നടത്തി കൊണ്ടുള്ള മറ്റൊരു ട്രോള്‍ വീഡിയോയും ഇയാള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

Share
Published by
evartha Desk

Recent Posts

‘വഴിയില്‍ കൂടി കടന്നു പോകുന്ന വിദ്യാര്‍ത്ഥിനികളെയടക്കം ഒരു സ്ത്രീയെയും ഇയാള്‍ വെറുതെ വിടുന്നില്ല’: കൊച്ചിയില്‍ ഡ്യൂട്ടിക്കിടയില്‍ സ്ത്രീകളെ സ്പര്‍ശിക്കുന്ന ഹോം ഗാര്‍ഡിന്റെ ദൃശ്യങ്ങള്‍

കൊച്ചി തേവര ലൂര്‍ദ് പള്ളിയുടെ മുന്നില്‍ ഡ്യൂട്ടിക്കിടയില്‍ സ്ത്രീകളെ സ്പര്‍ശിക്കുന്ന ഹോം ഗാര്‍ഡിന്റെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. വഴിയരികില്‍ നില്‍ക്കുകയായിരുന്ന ഇയാള്‍ കൈവീശി നിന്ന് സ്ത്രീകള്‍…

13 mins ago

മോഷ്ടിച്ച ബൈക്കില്‍ കറങ്ങി ആഡംബര ജീവിതം; ഡിജെയെന്ന് വിശ്വസിപ്പിക്കാന്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍: കൊച്ചിയില്‍ രണ്ടുസെന്റ് കൂരയില്‍ താമസിക്കുന്ന ‘ഫേസ്ബുക്ക് ഫ്രീക്കന്‍’ കബളിപ്പിച്ചത് നിരവധി പെണ്‍കുട്ടികളെ

സ്റ്റാര്‍ ഹോട്ടലില്‍ ഡിജെയെന്ന വ്യാജേനേ നിരവധി പെണ്‍കുട്ടികളെയും സ്ത്രീകളെയും തട്ടിപ്പില്‍ വീഴ്ത്തിയിരുന്നയാളെ പൊലീസ് പിടികൂടി. എറണാകുളം സ്വദേശിയായ ഇരുപതുകാരനായ ഫയാസ് മുബീനാണ് പിടിയിലായത്. കോഴിക്കോട് ചേവായൂരില്‍ പതിനേഴുകാരിയെ…

32 mins ago

കുറച്ച് ഉപയോഗിച്ചിട്ടും വീട്ടില്‍ കറണ്ട് ബില്‍ കൂടുന്നുണ്ടോ?: എങ്കില്‍ കാരണമിതാണ്

കുറച്ച് ഉപയോഗിച്ചിട്ടും കറണ്ട് ബില്‍ കൂടാന്‍ കാരണമെന്താണെന്ന് പലരും തലപുകഞ്ഞ് ആലോചിക്കുന്ന കാര്യമാണ്. അധികം വൈദ്യുതി ചിലവില്ലാത്ത, രണ്ടോ മൂന്നോ പേര്‍ താമസിക്കുന്ന വീടുകളില്‍ നിന്നുപോലും സാധാരണ…

1 hour ago

‘അമ്മയോട് പറഞ്ഞിട്ടാണോ മോന്‍ ഇങ്ങോട്ട് കളിക്കാന്‍ വന്നത്’: ഇന്ത്യ പാക് പര്യടനത്തിനെത്തിയപ്പോള്‍ അന്ന് 16 വയസുള്ള സച്ചിനെ കളിയാക്കിയതിനെക്കുറിച്ച് വസിം അക്രം

ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച താരങ്ങളാണ് സച്ചിനും വസിം അക്രവും. സച്ചിന്‍ ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുന്നത് 1989 ലായിരുന്നുവെങ്കില്‍ അക്രം അതിനും അഞ്ച് വര്‍ഷം മുന്‍പേ…

1 hour ago

‘നീ മരണമില്ലാത്ത ഹീറോ’: ‘പ്രളയം കൊണ്ടുപോയ’ വിശാലിന്റെ വീട്ടില്‍ ആശ്വാസവാക്കുമായി ജില്ലാ കലക്ടര്‍ പിബി നൂഹ്

തിരുവല്ല തുകലശ്ശേരിയില്‍ രക്ഷാ പ്രവര്‍ത്തനം നടത്തുന്നതിനിടെ മരിച്ച വിശാലിന്റെ കുടുംബാംഗങ്ങളെ പത്തനംതിട്ട ജില്ലാ കലക്ടര്‍ പി ബി നൂഹ് സന്ദര്‍ശിച്ചു. മരണമില്ലാത്ത ഹീറോ എന്നാണ് വിശാലിനെ ജില്ലാ…

2 hours ago

‘ഇനി എഴുന്നേറ്റ് നടന്നാല്‍ കാല് തല്ലിയൊടിക്കും, എന്നിട്ട് ഒരു ഊന്നുവടി തന്നുവിടും’: വീല്‍ചെയര്‍ വിതരണചടങ്ങിനിടെ എഴുന്നേറ്റ് നടന്നയാളെ ഭീഷണിപ്പെടുത്തി കേന്ദ്രമന്ത്രി: വീഡിയോ പുറത്ത്

ഭിന്നശേഷിക്കാര്‍ക്കുള്ള വീല്‍ചെയര്‍ വിതരണചടങ്ങിനിടെ എഴുന്നേറ്റ് നടന്ന ആളോട്, കാല് തല്ലിയൊടിക്കുമെന്ന് കേന്ദ്രമന്ത്രിയുടെ ഭീഷണി. കാല് തല്ലിയൊടിക്കുമെന്ന് മാത്രമല്ല, എന്നിട്ട് ഒരു ഊന്നുവടി തന്നുവിടുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കേന്ദ്രമന്ത്രിയും…

2 hours ago

This website uses cookies.