‘പക്ഷേ’ എന്ന് പറഞ്ഞില്ല: കാലുകള്‍ തളര്‍ന്നുപോയ രാജു തന്റെ തുച്ഛവരുമാനത്തില്‍ നിന്നും ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത് അയ്യായിരം രൂപ; കയ്യടിക്കാം ഈ മനുഷ്യന്റെ നല്ലമനസിന്

single-img
8 September 2018

തിരുവനന്തപുരം: കാലുകള്‍ തളര്‍ന്നു പോയെങ്കിലും രാജുവിന്റെ തളരാത്ത മനസ് നവകേരള സൃഷ്ടിക്ക് ആവേശം പകരുന്നതാണ്. തിരുവനന്തപുരം മ്യൂസിയത്തിന് സമീപം തട്ടുകട നടത്തുന്ന രാജു തന്റെ തുച്ഛവരുമാനത്തില്‍ നിന്നും സ്വരൂപിച്ച അയ്യായിരം രൂപയാണ് ഇന്നലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഏല്‍പ്പിച്ചത്. പ്രളയബാധിതരുടെ കണ്ണീരൊപ്പാന്‍ രാജുവിനെ പോലുള്ളവര്‍ കാട്ടുന്ന നല്ല മനസിന് കയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ