കൂടുതല്‍ ഡയലോഗടി വേണ്ട!; ശശിയോട് വായടച്ചിരിക്കാന്‍ സിപിഎം നിര്‍ദേശം

single-img
7 September 2018

യുവതിയില്‍ നിന്ന് പീഡനപരാതിയുയര്‍ന്ന സാഹചര്യത്തില്‍ പി.കെ. ശശി എംഎല്‍എ പരസ്യപ്രസ്താവനകളില്‍ നിന്നു വിട്ടുനില്‍ക്കണമെന്ന് സിപിഎം. പ്രകോപനം ഒഴിവാക്കണമെന്നും പാര്‍ട്ടി ശശിക്ക് നിര്‍ദേശം നല്‍കി. ആരോപണ നിഴലില്‍ നില്‍ക്കുമ്പോഴും ശശി പ്രകോപനപരമായ പ്രസ്താവനകള്‍ ഇറക്കി കൂടുതല്‍ വിവാദങ്ങള്‍ സൃഷ്ടിച്ച പശ്ചാത്തലത്തിലാണ് സംസ്ഥാന സെക്രട്ടറിയേറ്റിന്റെ ഇടപെടലുണ്ടായത്.

തനിക്കെതിരായ പരാതിയെക്കുറിച്ച് പുറത്തുപറഞ്ഞവര്‍ വിവരദോഷികള്‍ ആണെന്ന് എംഎല്‍എ പറഞ്ഞിരുന്നു. പരാതിയുണ്ടെന്ന് സ്ഥിരീകരിച്ച ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെയും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും ഉദ്ദേശിച്ചായിരുന്ന ശശിയുടെ പരാമര്‍ശമെന്ന വ്യാഖ്യാനമുണ്ടായതോടെ നിലപാട് തിരുത്തുകയും ചെയ്തു.

ശശിക്കെതിരായ ലൈംഗികാരോപണ പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് രണ്ടംഗ അന്വേഷണ കമ്മീഷനെ നിയോഗിച്ചു. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ.കെ.ബാലന്‍, പി.കെ.ശ്രീമതി എന്നിവരാണ് കമ്മീഷനിലെ അംഗങ്ങള്‍. അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് കമ്മീഷന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.