ഇന്ത്യന്‍ ടീമിനെതിരെ രൂക്ഷവിമര്‍ശനവുമായി അജിന്‍ക്യ രഹാനെ

single-img
7 September 2018

ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര കൈവിട്ടതിന് പിന്നാലെ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഉപനായകന്‍ അജിന്‍ക്യ രഹാനെ. മികച്ച പ്രകടനം കാഴ്ച്ചവെച്ച ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് പിന്തുണ നല്‍കാന്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് കഴിഞ്ഞില്ലെന്ന് അജിന്‍ക്യ രഹാനെ തുറന്ന് പറയുന്നു.

ഇംഗ്ലണ്ട് പോലെ ഒരു വേദിയില്‍ ക്ഷമയോടെ ബാറ്റ് ചെയ്യുകയാണ് അനിവാര്യം. ‘ഇംഗ്ലീഷ് ബോളര്‍മാര്‍ തുടര്‍ച്ചയായി ഒരേ രീതിയില്‍ അപകടകരമായ പന്തുകളെറിയുമ്പോള്‍, അവ തുടര്‍ച്ചയായി ഒഴിവാക്കുകയാണ് വേണ്ടത്. അതിനു പകരം ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ ബാറ്റുമായി എടുത്തു ചാടി വിക്കറ്റ് നഷ്ടപ്പെടുത്തി.

പരമ്പരയിലെ ഇതുവരെ വരെയുള്ള ടെസ്റ്റുകളില്‍ മികച്ച പ്രകടനം നടത്തിയ ബോളര്‍മാര്‍ക്ക് പിന്തുണ നല്‍കാന്‍ ബാറ്റ്‌സ്മാന്മാര്‍ക്കു സാധിച്ചില്ല’ രഹാനെ പറഞ്ഞു. പരമ്പരയില്‍ 1-3ന് പിന്നിലാണെങ്കിലും അവസാന ടെസ്റ്റ് ജയിച്ച് പര്യടനം അവസാനിപ്പിക്കാനാണ് ടീം ഉദ്ദേശിക്കുന്നതെന്നും രഹാനെ കൂട്ടിച്ചേര്‍ത്തു.