എ.കെ. ആന്റണി ഉള്‍പ്പെടെ കേരളത്തിലെ എംപിമാര്‍ 10 ദിവസമായി കാത്തിരുന്നിട്ടും മോദി കൂടിക്കാഴ്ചയ്ക്ക് തയ്യാറായില്ല; പക്ഷേ മോഹന്‍ലാലിനെ മാത്രം കണ്ടു: ഇതെന്തുന്യായമെന്ന് നേതാക്കള്‍

single-img
7 September 2018

നടന്‍ മോഹന്‍ലാലിന് കൂടിക്കാഴ്ചയ്ക്ക് അനുവാദം നല്‍കിയിട്ടും കേരളത്തിലെ ജനപ്രതിനിധികളായ എം പിമാരെ പ്രധാനമന്ത്രി നരേന്ദ്ര മോദി കാണാന്‍ തയ്യാറാവുന്നില്ലെന്ന കുറ്റപ്പെടുത്തലുമായി പി.കരുണാകരന്‍ എം.പി. അനുവാദത്തിനു വേണ്ടി എ.കെ. ആന്റണി ഉള്‍പ്പടെയുള്ള നേതാക്കള്‍ 10 ദിവസമായി കാത്തു നില്‍ക്കുമ്പോഴാണ് പ്രധാനമന്ത്രി ലാലിന് അനുവാദം തല്‍കിയത്. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെയും അതുവഴി കേരളത്തെയും അവഗണിക്കുകയാണ് പ്രധാനമന്ത്രി ചെയ്തത്. ഇത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് കരുണാകരന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറ്റപ്പെടുത്തുന്നു

ഫെയ്‌സ്ബുക്ക് പോസ്റ്റ്

കേരളത്തിലെ എല്ലാ എം.പിമാരും ചേര്‍ന്ന് പ്രധാനമന്ത്രിയെ കാണാന്‍ കത്ത് നല്‍കിയിരുന്നു കേരളത്തില പ്രളയ ദുരന്തം കാരണം ഉണ്ടായ വമ്പിച്ച നാശനഷ്ടത്തിനു ആവശ്യമായ സാമ്പത്തിക സഹായം ആവശ്യപ്പെടാനാണ് കത്ത് നല്‍കിയത്. കഴിഞ്ഞ മാസം 30, 31 തീയ്യതികളില്‍ കൂടികാഴ്ച ആവശ്യപ്പെട്ടിരുന്നു.

മൂന്നിനു ശേഷം നല്‍കാമെന്നാണു അറിയിച്ചിരുന്നത് എന്നാല്‍ ഇപ്പോള്‍ അതും മാറ്റി. കേരളത്തില്‍ നിന്ന് തന്നെയുള്ള നടന്‍ മോഹന്‍ലാലിന്നു അനുവാദം നല്‍കിയിട്ടും ജനപ്രതിനിധികളായ എം പിമാരെ കാണാന്‍ അദ്ദേഹം തയ്യാറാവുന്നില്ല.

അനുവാദത്തിനു വേണ്ടി എ.കെ. ആന്‍ണി ഉള്‍പ്പടെയുള്ള നേതാക്കള്‍ 10 ദിവസമായി കാത്തു നില്‍ക്കുമ്പോഴാണ് പ്രധാനമന്ത്രി ലാലിന് അനുവാദം തല്‍കിയത്. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ അതുവഴി കേരളത്തെ അവഗണിക്കുകയാണ് പ്രധാനമന്ത്രി ചെയ്തത്. ഇത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്