കേരളത്തെ ഒഴിവാക്കില്ല; തിങ്കളാഴ്ച യുഡിഎഫ് ഹര്‍ത്താലും 12 മണിക്കൂര്‍

single-img
7 September 2018

ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധിച്ചു തിങ്കളാഴ്ച നടത്തുന്ന ഹര്‍ത്താലിനു മാറ്റമില്ലെന്ന് കെപിസിസി പ്രസിഡന്റ് എം.എം.ഹസന്‍. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയായിരിക്കും ഹര്‍ത്താല്‍. കേരളത്തെ ഒഴിവാക്കുന്നില്ലെങ്കിലും പ്രളയബാധിത പ്രദേശങ്ങളിലെ ജനങ്ങളെ ബുദ്ധിമുട്ടിക്കില്ലെന്നും എം.എം.ഹസന്‍ പറഞ്ഞു.

നേരത്തെ രാവിലെ ഒന്‍പതു മുതല്‍ മൂന്നുവരെ ഭാരത് ബന്ദ് നടത്തുന്നതിനാണു തീരുമാനിച്ചിരുന്നത്. വാഹനങ്ങള്‍ തടയില്ലെന്നും പെട്രോള്‍ പമ്പുകള്‍ കേന്ദ്രീകരിച്ചു പ്രതിഷേധ പ്രകടനങ്ങളും ധര്‍ണകളും സംഘടിപ്പിക്കുമെന്നുമാണു കോണ്‍ഗ്രസ് നേരത്തെ അറിയിച്ചിരുന്നു.

ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച കേരളത്തില്‍ എല്‍ഡിഎഫും ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നു. പ്രളയാനന്തര പ്രവര്‍ത്തനങ്ങളെ ഹര്‍ത്താല്‍ ബാധിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കും. അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്നൊഴിവാക്കുമെന്നും എല്‍ഡിഎഫ് അറിയിച്ചിട്ടുണ്ട്.