ദിലീപ് കാവ്യ കുടുംബത്തിലേക്ക് പുതിയൊരു അതിഥി കൂടി; കാവ്യ ഗര്‍ഭിണി

single-img
7 September 2018

മലയാള സിനിമയിലെ ജനപ്രിയ താരജോഡികളായ ദിലീപും കാവ്യ മാധവനും ഒരുപാടു കാലത്തെ ഊഹാപോഹങ്ങള്‍ക്കൊടുവിലാണ് വിവാഹിതരായത്. 2016 നവംബര്‍ 25 നായിരുന്നു വിവാഹം. വിവാഹശേഷം പൂര്‍ണമായും അഭിനയം നിര്‍ത്തി വീട്ടുകാര്യങ്ങളില്‍ ശ്രദ്ധിക്കാനായിരുന്നു കാവ്യയുടെ തീരുമാനം.

ഇതിനിടയിലാണ് നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അകത്താകുന്നതും പിന്നീട് ജാമ്യം ലഭിച്ച് പുറത്തുവരുന്നതും. വിവാദങ്ങള്‍ വിട്ടൊഴിയാതെ നില്‍ക്കുന്ന സമയത്താണ് ദിലീപ് കാവ്യ കുടുംബത്തിലേക്ക് പുതിയൊരു അതിഥി കുടി എത്തുന്നതായി നടിയുടെ കുടുംബസുഹൃത്തുക്കള്‍ വെളിപ്പെടുത്തിയത്.

‘അതെ, കാവ്യ അമ്മയാകാന്‍ ഒരുങ്ങുന്നു. കാവ്യയും ദിലീപും വളരെ സന്തോഷത്തിലാണ്. പുതിയ അതിഥിയെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് രണ്ടുപേരുടെയും കുടുംബാംഗങ്ങള്‍’ – കാവ്യാ മാധവന്റെ കുടുംബസുഹൃത്ത് പറഞ്ഞു. നിരപരാധിത്വം തെളിയിച്ച് സിനിമയില്‍ സജീവമാകുമെന്ന നിലപാടു വ്യക്തമാക്കിയ ദിലീപിനും ഏറെ സന്തോഷം പകരുന്ന നിമിഷങ്ങളാണിതെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.