Categories: Breaking News

കുരുക്ക് മുറുകുന്നു: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ആരോപണവുമായി കൂടുതല്‍ കന്യാസ്ത്രീകള്‍

കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ആരോപണവുമായി കൂടുതല്‍ കന്യാസ്ത്രീകള്‍ രംഗത്ത്. ബിഷപ്പ് പലതവണ മോശമായി സ്പര്‍ശിച്ചെന്ന് സഭവിട്ട കന്യാസ്ത്രീ അന്വേഷണ സംഘത്തിന് മൊഴി നല്‍കി. മഠത്തില്‍വെച്ച് ബിഷപ്പ് ബലമായി ആലിംഗനം ചെയ്യുന്നതും ലൈംഗിക ചുവയോടെ പെരുമാറുന്നതും പതിവായിരുന്നെന്നും സഭവിട്ട കന്യാസ്ത്രീ പറഞ്ഞു.

ബിഷപ്പിന്റെ മോശം പെരുമാറ്റം കാരണമാണ് രണ്ട് പേര്‍ തിരുവസ്ത്രം ഉപേക്ഷിച്ചതെന്നും മൊഴി നല്‍കി. സംഭവത്തില്‍ പരാതി നല്‍കിയപ്പോള്‍ ബിഷപ്പില്‍ നിന്നും സഭയില്‍ നിന്നും കടുത്ത സമ്മര്‍ദ്ദം ഉണ്ടായെന്നും മനംമടുത്താണ് തിരവസ്ത്രം ഉപേക്ഷിച്ചതെന്നുമാണ് കന്യാസ്ത്രീകള്‍ മൊഴി നല്‍കിയിരിക്കുന്നത്.

ഈ നാല് പേര്‍ ഒഴികെ ബാക്കിയുള്ളവര്‍, ലൈംഗിക ചുവയോടെ ബിഷപ്പ് ഒരിക്കലും പെരുമാറിയിട്ടില്ലെന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. അതിനിടെ കേസില്‍ ഭകല്‍പ്പൂര്‍ ബിഷപ്പിന്റെ മൊഴിയെടുക്കാനുള്ള നീക്കത്തിലാണ് പൊലീസ്. മൊഴി നല്‍കിയ കന്യാസ്ത്രീകളും മറ്റു ചില കന്യാസ്ത്രീകള്‍ക്കും ജലന്ധര്‍ ബിഷപ്പിനെതിരെ ഭകല്‍പ്പൂര്‍ ബിഷപ്പിന് പരാതി നല്‍കിയിരുന്നതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണിത്.

അതേസമയം ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നതിനെതിരെ കന്യാസ്ത്രീയുടെ കുടുംബം തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കും. അന്വേഷണം ശക്തമാക്കണമെന്നും ബിഷിപ്പിനെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് കോടതിയെ സമീപിക്കുന്നത്.

Share
Published by
evartha Desk

Recent Posts

നിറവയറുമായി പുഞ്ചിരി തൂകി കാവ്യ മാധവന്‍: ചിത്രങ്ങള്‍ കാണാം

അമ്മയാകാനൊരുങ്ങുന്ന സന്തോഷത്തില്‍ കാവ്യ മാധവന്‍. നിറവയറില്‍ പുഞ്ചിരിതൂകി നില്‍ക്കുന്ന നടിയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നു. കണ്‍മണിയെ വരവേല്‍ക്കാനൊരുങ്ങുന്ന താരത്തിന്റെ സന്തോഷം ആ മുഖത്തുകാണാം. ഇന്നലെ കാവ്യ മാധവന്റെ…

9 mins ago

മുഹമ്മദ് നബിയേയും നിയമവ്യവസ്ഥയേയും സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തി: സൗദിയില്‍ മലയാളിക്ക് കഠിന ശിക്ഷ

സൗദി നിയമവ്യവസ്ഥയേയും പ്രവാചകന്‍ മുഹമ്മദ് നബിയേയും സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയതിന് മലയാളി യുവാവിന് സൗദിയില്‍ അഞ്ച് വര്‍ഷം ജയില്‍ ശിക്ഷയും ഒന്നരലക്ഷം റിയാല്‍ പിഴയും വിധിച്ചു. സൗദി അരാംകോയില്‍…

2 hours ago

പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് എട്ടു വിക്കറ്റ് ജയം

ഏഷ്യാകപ്പ് പോരാട്ടത്തില്‍ പാകിസ്താനെ എട്ടു വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ. 163 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 29 ഓവറില്‍ മറിക്കടക്കുകയായിരുന്നു. ഇന്ത്യക്കായി ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് നല്‍കിയത്.…

10 hours ago

കേരളത്തിലെ കോണ്‍ഗ്രസിന് ഇനി പുതിയ നേതൃത്വം: മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി അധ്യക്ഷന്‍

മുല്ലപ്പള്ളി രാമചന്ദ്രനെ കെപിസിസി അധ്യക്ഷനായി നിയമിക്കാന്‍ ഹൈക്കമാന്‍ഡിന്റെ തീരുമാനം. ബെന്നി ബഹനാന്‍ ആണ് പുതിയ യുഡിഎഫ് കണ്‍വീനര്‍. ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് നേതൃത്വത്തിലെ അഴിച്ചുപണി. ഹസന് പകരം…

12 hours ago

നവാസ് ഷെരീഫിന്റേയും മകളുടേയും ശിക്ഷ മരവിപ്പിച്ചു; മോചിപ്പിക്കാന്‍ കോടതി ഉത്തരവ്

അഴിമതിക്കേസില്‍ ജയിലിലായിരുന്ന പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫും മകളും മരുമകനും ജയില്‍ മോചിതരായി. ഇസ്‌ലാമാബാദ് ഹൈക്കോടതിയാണ് ജയില്‍ ശിക്ഷ റദ്ദ് ചെയ്ത്‌കൊണ്ട് വിധി പുറപ്പെടുവിച്ചത്. നവാസിനെതിരായ…

16 hours ago

പാക്കിസ്ഥാന്റെ ക്രൂരത: ബിഎസ്എഫ് ജവാനെ കൊന്ന് കഴുത്തറുത്തു, കണ്ണുകള്‍ ചൂഴ്‌ന്നെടുത്തു

ജമ്മുകാശ്മീരിലെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ ബി.എസ്.എഫ് ജവാനെ വെടിവച്ചു കൊന്ന ശേഷം പാകിസ്ഥാന്‍ സൈനികര്‍ കഴുത്തറത്തു. ഹെഡ് കോണ്‍സ്റ്റബിളായ നരേന്ദര്‍ കുമാറിന്റെ മൃതദേഹമാണ് ഇന്ത്യപാക് അതിര്‍ത്തിയിലെ രാംഗഡ് സെക്ടറിലെ…

17 hours ago

This website uses cookies.