യു.എ.ഇയില്‍ സ്വകാര്യ മേഖലക്ക് ഈ മാസം 13 ന് അവധി

single-img
6 September 2018

യുഎഇയില്‍ ഹിജ്‌റ വര്‍ഷാരംഭം അനുബന്ധിച്ചുള്ള അവധി ദിനം സെപ്തംബര്‍ 13ന് ആയിരിക്കുമെന്ന് യുഎഇ മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. സ്വകാര്യ മേഖലയ്ക്കും അതേ ദിവസം തന്നെയായിരിക്കും അവധിയെന്നാണ് മന്ത്രാലയം ട്വീറ്റിലൂടെ അറിയിച്ചത്.

യുഎഇയിലെ മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സെപ്തംബര്‍ 13ന് അവധി നല്‍കുമെന്ന് തിങ്കളാഴ്ച തന്നെ യുഎഇ ക്യാബിനറ്റ് പ്രഖ്യാപിച്ചിരുന്നു. മന്ത്രിസഭയുടെ നിര്‍ദ്ദേശം പരിഗണിച്ചാണ് സ്വകാര്യ മേഖലയ്ക്കും അന്ന് തന്നെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. വെള്ളി, ശനി ദിവസങ്ങളിലെ പൊതു അവധിക്ക് ശേഷം സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സെപ്തംബര്‍ 16 ഞായറാഴ്ച മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങും. ഇസ്ലാമിക്ക് കലണ്ടര്‍ പ്രകാരം മുഹറം ഒന്നാണ് ഹിജ്‌റ വര്‍ഷാരംഭം.