കള്ളന്റെ ‘ടൈമിങ് തെറ്റി’; തോക്ക് തെറിച്ചുപോയി ഒപ്പം പാന്റും ഊരിപ്പോയി; കട കൊള്ളയടിക്കാനെത്തിയ കള്ളന്റെ വീഡിയോ വൈറല്‍

single-img
6 September 2018

അരോരയിലെ ഒരു ഇസിഗരറ്റ് ഷോപ്പിലാണ് കള്ളന്റെ മോഷണ ശ്രമം പരാജയപ്പെട്ടത്. പാന്റും ടീഷര്‍ട്ടുമിട്ട് ഒപ്പം തൊപ്പിയും കൂളിങ് ഗ്ലാസും വെച്ചാണ് കള്ളന്‍ കവര്‍ച്ചക്കായി ഷോപ്പിലേക്ക് വരുന്നത്. ക്യാഷ് കൗണ്ടറിലെത്തിയ കള്ളന്‍ ഷര്‍ട്ടിനുള്ളില്‍ ഒളിപ്പിച്ച തോക്ക് എടുക്കുന്നതിനിടെ കൈയില്‍ നിന്ന് വഴുതുകയായിരുന്നു.

ക്യാഷ്യറുടെ കാബിനപ്പുറത്തേക്ക് വീണ തോക്ക് എടുക്കാനായി കള്ളന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇതിനിടെ ക്യാഷറായ യുവതി തോക്ക് കൈക്കലാക്കി. ഇത് മനസിലാക്കിയ കള്ളന്‍ ഓടുകയായിരുന്നു. ഓട്ടത്തിനിടയില്‍ ഇയാളുടെ പാന്റ് ഊരിപ്പോകുന്നതും കാണാം.

കടയിലെ സി.സി.ടി.വിയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്. അരോര പൊലീസ് ഫേസ്ബുക്കിലൂടെയാണ് വീഡിയോ പുറത്തുവിട്ടത്. വീഡിയോ ഇതിനകം തന്നെ വൈറലായി. രസകരമായ കമന്റുകളാണ് വീഡിയോക്ക് താഴെ ലഭിക്കുന്നത്.

CAN YOU HELP US SOLVE THIS ARMED ROBBERY? #SaferAuroraWe are asking for your help in identifying the man in this video who attempted to rob the E-Cig of Denver located at 2222 S. Havana St. on Sunday. This would be robber attempted to pull a replica handgun from his pants but sends it flying over the counter instead. The BB gun, with the orange tip removed, fell onto the floor where the clerk grabs it. The suspect quickly changes his mind and runs out of the business, fortunately leaving no one injured.The suspect is a white male who was wearing a red hat, a blue Denver Broncos sweatshirt with an orange “D” on the front, black pants, sunglasses, orange gloves and white shoes. Anyone with information on this case is asked to call Detective Hefty at 303.739.6947 or tipsters can call Metro Denver Crime Stoppers at 720.913.7867. By using Crime Stoppers, tipsters can remain anonymous and be eligible for a reward of up to $2,000.

Posted by Aurora Police Department on Wednesday, September 5, 2018