Categories: videoVideos

ആകാശത്ത് നിന്ന് തടാകത്തിലേക്ക് മീന്‍മഴ

ആകാശത്ത് നിന്ന് മീനുകള്‍ സമീപത്തെ തടാകത്തിലേക്ക് പറന്നിറങ്ങുന്ന കാഴ്ച. തടാകത്തിന് മുകളില്‍ നിലയുറപ്പിച്ച വിമാനത്തില്‍ നിന്നാണ് മീനുകള്‍ താഴേക്ക് വീഴുന്നത്. അമേരിക്കയിലെ യൂട്ടായിലെ വനമേഖലയില്‍ നിന്നാണ് ഈ കാഴ്ച.

ഇവിടെ പലയിടത്തും പുറംലോകവുമായി ബന്ധമില്ലാത്ത തടാകങ്ങളുണ്ട്. ഇത്തരം തടാകങ്ങളില്‍ പലതിലും സ്വാഭാവിക രീതിയില്‍ മീനുകള്‍ക്കെത്താനാകില്ല. ഇത്തരം തടാകങ്ങളിലേക്ക് അവിടുത്തെ വനംവകുപ്പാണ് വിമാനങ്ങള്‍ വഴി മീന്‍ എത്തിക്കുന്നത്. ഒന്നും രണ്ടുമല്ല ഇരുന്നൂറോളം തടാകങ്ങളാണ് യൂട്ടാ മേഖലയിലുള്ളത്.

യൂട്ടാ വൈല്‍ഡ്‌ലൈഫ് ഡിവിഷന്‍ തന്നെയാണ് വിമാനങ്ങളില്‍ നിന്നും മീനുകളെ തടാകത്തില്‍ നിക്ഷേപിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ഇത്രയേറെ ഉയരത്തില്‍ നിന്നും മീനുകള്‍ വെള്ളത്തിലേക്ക് വീഴുമ്പോള്‍ അപകടങ്ങളൊന്നുമുണ്ടാകില്ലെന്നാണ് ഔദ്യോഗികവിശദീകരണം.

ചെറുമീനുകള്‍ക്ക് ഈ വീഴ്ച്ചയെ അതിജീവിക്കാനുള്ള കഴിവുണ്ടെന്നും വീഡിയോയില്‍ പറയുന്നു. മൂന്ന് ഇഞ്ചില്‍ താഴെ വലിപ്പമുള്ള മീനുകളെയാണ് ഇത്തരത്തില്‍ തടാകത്തിലേക്കിടുന്നത്. ഇതില്‍ 95 ശതമാനവും വിമാനത്തില്‍ നിന്നുള്ള വീഴ്ചയെ അതിജീവിക്കുമെന്നാണ് യൂട്ടാ വനംവകുപ്പ് ട്വീറ്റ് ചെയ്യുന്നത്.

എല്ലാ വര്‍ഷവും ഈ തടാകങ്ങളില്‍ ഇത്തരം കൃത്രിമ മീന്‍മഴകള്‍ സംഭവിക്കാറുണ്ട്. റോഡ് മാര്‍ഗം എത്തിക്കുന്നതിനേക്കാള്‍ മീനുകള്‍ക്കും സമ്മര്‍ദം കുറവാണ് വിമാനത്തിലെത്തിച്ച് ഇങ്ങനെ തടാകത്തിലേക്ക് വര്‍ഷിക്കുന്നതിലൂടെയെന്ന് പ്രകൃതി വിഭവ ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായികൊണ്ടിരിക്കുകയാണ്.

Share
Published by
evartha Desk

Recent Posts

ഇനി മുതല്‍ വാഹനം അപകടത്തില്‍പ്പെട്ടാല്‍ ഇന്‍ഷുറന്‍സ് ക്ലെയിമിനും മറ്റും ‘ജിഡി എന്‍ട്രിക്ക്’ വേണ്ടി പൊലീസ് സ്റ്റേഷനില്‍ പോകേണ്ട

വാഹനാപകടങ്ങള്‍ സംബന്ധിച്ച കേസുകളില്‍ ഇന്‍ഷുറന്‍സ് ക്ലെയിമിനും മറ്റും പൊലീസ് സ്റ്റേഷനിലെ ജിഡി (ജനറല്‍ ഡയറി) എന്‍ട്രി ആവശ്യമായി വരാറുണ്ട്. ഇനി ജിഡി എന്‍ട്രിക്ക് വേണ്ടി സ്റ്റേഷനില്‍ എത്തേണ്ട…

13 mins ago

എംഎല്‍എ ഹോസ്റ്റലിലെ പീഡനം: ഡിവൈഎഫ്‌ഐ നേതാവിനെതിരെ തെളിവ്

യുവ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ ഡിവൈഎഫ്‌ഐ നേതാവ് ജീവന്‍ലാലിനെതിരെ തെളിവുകള്‍. ജീവന്‍ലാല്‍ എംഎല്‍എ ഹോസ്റ്റലില്‍ പീഡനശ്രമം നടന്ന ദിവസം താമസിച്ചതിനുള്ള തെളിവുകളാണ് പോലീസിന് ലഭിച്ചത്. ഇരിങ്ങാലക്കുട…

32 mins ago

ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ നിന്ന് ശ്രീശാന്തിന് ‘പണികിട്ടി’: 50 ലക്ഷം രൂപ പിഴ അടക്കേണ്ടി വരും

സല്‍മാന്‍ ഖാന്‍ അവതാരകനാകുന്ന ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ നിന്ന് ഒഴിയുകയാണെങ്കില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് 50 ലക്ഷം രൂപ പിഴ അടക്കേണ്ടി വരും.…

45 mins ago

5000 ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍, നൂറു കണക്കിന് കാറുകള്‍: പൃഥ്വിരാജിന്റെ ‘ലൂസിഫറി’ലെ മെഗാ മാസ് രംഗം ഷൂട്ട് ചെയ്യാന്‍ മാത്രം ചിലവ് രണ്ടരക്കോടി രൂപ

മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ലൂസിഫര്‍. യുവ സൂപ്പര്‍സ്റ്റാര്‍ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് എന്നതുകൂടിയാണ് ആ കാത്തിരിപ്പിന്റെ കാരണം. ചിത്രത്തിന്റെ ഷൂട്ടിങ്ങ്…

1 hour ago

ആരും ഒന്ന് നോക്കിപ്പോകും ഈ രണ്ടുവയസുകാരിയുടെ കണ്ണുകള്‍ കണ്ടാല്‍: പക്ഷേ വലിയ കണ്ണുകള്‍ക്ക് പിന്നില്‍ വേദനിപ്പിക്കുന്ന ഒരു രഹസ്യമുണ്ട്

എന്തൊരു സുന്ദരിയാണ്. എന്തൊരു അഴകാണ് നിന്റെ കണ്ണുകള്‍ക്കെന്ന് ആരും അറിയാതെ പറഞ്ഞുപോകും. അത്രയും മിഴിവും അഴകുമാണ് രണ്ടുവയസ്സുകാരിയായ മെഹലാനിയുടെ കണ്ണുകള്‍ക്ക്. ജനിക്കുമ്പോഴേ മെഹലാനിയുടെ കണ്ണുകള്‍ അങ്ങനെ തന്നെയായിരുന്നു.…

2 hours ago

വിനോദ സഞ്ചാരികള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട പഴയ സോവിയറ്റ് യൂണിയനിലെ ബസ് സ്റ്റോപ്പുകള്‍

ആളുകള്‍ക്ക് വെയിലും മഴയും കൊള്ളാതെ ബസിനായി കാത്തുനില്‍ക്കാനൊരിടം അതാണ് ബസ് സ്റ്റോപ്പുകള്‍ അഥവാ ബസ് കാത്തിരിപ്പു കേന്ദ്രങ്ങള്‍. അത്തരത്തില്‍ പലതരം ബസ് സ്റ്റോപ്പുകള്‍ കണ്ടിട്ടുണ്ടാവുമെങ്കിലും പഴയ സോവിയറ്റ്…

2 hours ago

This website uses cookies.