മീനിന്റെ പഴക്കം അറിയാതിരിക്കാന്‍ പ്ലാസ്റ്റിക്ക് കണ്ണ് വച്ച് തട്ടിപ്പ്

single-img
6 September 2018

മീനിന്റെ പഴക്കം തിരിച്ചറിയാതിരിക്കാന്‍ പ്ലാസ്റ്റിക്ക് കണ്ണ്. മത്സ്യത്തിന്റെ കണ്ണിന്റെ നിറം പരിശോധിച്ചാല്‍ പഴക്കം മനസിലാകും. ഇത് മനസിലാകാതെ ഇരിക്കാനാണ് യഥാര്‍ഥ കണ്ണിന്റെ സ്ഥാനത്ത് പ്ലാസ്റ്റിക്ക് കണ്ണ് വച്ച് കച്ചവടം പൊടിപൊടിച്ചത്. കുവൈത്തിലെ മല്‍സ്യചന്തയിലാണ് സംഭവം. മീന്‍ വാങ്ങിയ ഒരു യുവതി അത് വൃത്തിയാക്കിയപ്പോള്‍ പ്ലാസ്റ്റിക്ക് കണ്ണ് തെന്നിമാറി യഥാര്‍ഥ കണ്ണ് പുറത്തു വന്നു. അവര്‍ അപ്പോള്‍ തന്നെ ചിത്രം സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ചു. സംഭവത്തില്‍ കുവൈറ്റ് ഉപഭോകൃത വകുപ്പ് അന്വേഷണം ആരംഭിച്ചു.