കോടതി മുറിയിലിരുന്ന ജഡ്ജിയെ പാമ്പ് കടിച്ചു

single-img
5 September 2018

കോടതി മുറിയിലിരുന്ന ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന് പാമ്പു കടിയേറ്റു. മുംബൈ പനവേലിലെ കോടതിയില്‍ ചേംബറിലിരിക്കുമ്പോഴാണ് മജിസ്‌ട്രേറ്റ് സി.പി. കാഷിദിന് പാമ്പു കടിയേറ്റത്. വിഷമില്ലാത്ത ഇനത്തില്‍പ്പെട്ട പാമ്പാണ് മജിസ്‌ട്രേറ്റിനെ കടിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇടതുകൈയില്‍ കടിയേറ്റ ഇദ്ദേഹം പനവേല്‍ സബ് ഡിവിഷണല്‍ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും പിന്നീട് ഗാന്ധി ആശുപത്രിയിലേക്ക് പോയി. വൈകിട്ടോടെ അദ്ദേഹം ആശുപത്രി വിട്ടു. പാമ്പു പിടിത്തക്കാരനെ വരുത്തി പിടികൂടിയ ശേഷം പാമ്പിനെ കാട്ടിലേക്ക് തുറന്നുവിട്ടു.

പഴക്കമുള്ള കെട്ടിടത്തിലാണ് കോടതി പ്രവര്‍ത്തിക്കുന്നത്. കോടതിസമുച്ചയത്തിന്റെ ഒരു ഭാഗം അശോക്ബാഗിലെ പുതിയ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിച്ചിട്ടുണ്ട്. കോടതിക്കെട്ടിടത്തിന്റെ പിന്‍ഭാഗം ആളൊഴിഞ്ഞ പ്രദേശമാണ്.