പി.കെ.ശശിക്കെതിരായ പരാതി പാര്‍ട്ടി പരിശോധിക്കുന്ന ‘വീഡിയോ പുറത്തുവിട്ട്’ ശബരിനാഥന്‍ എം.എല്‍.എ

single-img
5 September 2018

ഷൊര്‍ണൂര്‍ എം.എല്‍.എ. പി.കെ.ശശിക്കെതിരെയുള്ള ലൈംഗികാരോപണത്തില്‍ സി.പി.എം. സ്വീകരിക്കുന്ന നിലപാടിനെ പരിഹസിച്ച് കോണ്‍ഗ്രസ് എം.എല്‍.എ. ശബരിനാഥന്‍ രംഗത്ത്. ശശിക്കെതിരെ ഡി.വൈ.എഫ്.ഐയിലെ പ്രവര്‍ത്തക നല്‍കിയ പരാതി പാര്‍ട്ടി പരിഗണിക്കുന്നതിങ്ങനെ എന്ന തരത്തില്‍ ആറാം തമ്പുരാന്‍ എന്ന ചിത്രത്തിലെ വീഡിയോയാണ് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഭരണപക്ഷത്തെ ട്രോളിക്കൊല്ലുന്ന ഈ വീഡിയോ പോസ്റ്റിനെ പ്രതിപക്ഷത്തെ എം. എല്‍.എമാരടക്കം നിരവധിപേരാണ് പിന്തുണയ്ക്കുന്നത്.

ഇപ്പോൾ കിട്ടിയത്: പാർട്ടിയുടെ പാലക്കാടൻ ഘടകം പരാതി അന്വേഷിക്കുന്നതിന്റെ വീഡിയോ.

Posted by Sabarinadhan K S on Tuesday, September 4, 2018