മൂക്കുംകുത്തി വീണ് രൂപ: എക്കാലത്തെയും മോശം നിരക്കായ 71.79 ലെത്തി

single-img
5 September 2018

ഇന്ത്യന്‍ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. കഴിഞ്ഞ ദിവസം ഡോളറിനെതിരെ 71.57 രൂപയായിരുന്നു രൂപയുടെ മൂല്യം. ഇന്ന് 21 പൈസ ഇടിഞ്ഞ് 71.79 എന്ന എക്കാലത്തെയും മോശം നിരക്കിലെത്തി. ചരിത്രത്തിലെ ഏറ്റവും വലിയ വീഴ്ചയാണ് രൂപയ്ക്കുണ്ടായിരിക്കുന്നത്.

അന്താരാഷ്ട്ര വാണിജ്യ തര്‍ക്കങ്ങളുയര്‍ത്തുന്ന ആശങ്കയും ക്രൂഡ് ഓയില്‍ വില വര്‍ധനയുമാണ് ഇന്ത്യന്‍ നാണയത്തിനെതിരെ ഡോളര്‍ ശക്തിയാര്‍ജിക്കാന്‍ കാരണം. എണ്ണ ഇറക്കുമതിക്ക് കൂടുതല്‍ പണം വേണ്ടി വരുന്നത് രാജ്യത്തെ കറന്റ് അക്കൗണ്ട് കമ്മിയിലും വര്‍ധനവുണ്ടാകും.

മറ്റ് എല്ലാ ഇറക്കുമതിക്കും സാധാരണയില്‍ കവിഞ്ഞ പണം ചെലവിടേണ്ടിവരുന്നതും രൂപയെ സമ്മര്‍ദത്തിലാക്കുന്ന ഘടകമാണ്. ക്രൂഡോയിലിന്റെ വില വീണ്ടും ഉയരുന്നത് ഇന്ത്യയില്‍ ഡോളറിന്റെ ഡിമാന്‍ഡ് കൂടാനും രൂപയുടെ മൂല്യം താഴാനും കാരണമാകുന്നുണ്ട്. വാങ്ങല്‍ നടപടികള്‍ ഡോളറിലായതിനാലാണ്, രൂപയ്ക്ക് ഇടിവുണ്ടാകുന്നത്.