തെരുവ് നായയുടെ കുര കേട്ട് പുലി വരെ പേടിച്ചോടി; വീഡിയോ

single-img
5 September 2018

മണ്‍ റോഡില്‍ കിടന്നുറങ്ങുന്ന നായയെ ആക്രമിക്കാന്‍ പുലി ശ്രമിക്കുന്നു. എന്നാല്‍ ഒട്ടും പേടിക്കാതെ തെരുവ് നായ കുരച്ച് പുലിയെ ഓടിക്കുന്നു. ജയ്പൂരിലെ ജാലന ഫോറസ്റ്റ് റിസര്‍വ്വിലാണ് ഈ സംഭവം നടന്നത്. 2017 ല്‍ പുലി സഫാരി പാര്‍ക്കായി മാറ്റിയെടുത്തതാണ് ഇവിടം. ചൊവ്വാഴ്ച ജിപ്‌സിയില്‍ ഈ വഴി വന്ന ഒരു കൂട്ടം ടൂറിസ്റ്റുകളാണ് വീഡിയോ പകര്‍ത്തിയത്. ശരിക്കും ഭയപ്പെടുത്തുന്ന നിമിഷങ്ങളായിരുന്നു അതെന്ന് ജിപ്‌സിയുടെ ഡ്രൈവര്‍ വേദ് പ്രകാശ് പറഞ്ഞു.