കത്തി കാട്ടി ഭീഷണിപ്പെടുത്തി മാതാവിനെ പീഡിപ്പിച്ച മകന്‍ അറസ്റ്റില്‍

single-img
4 September 2018

മധ്യപ്രദേശിലെ ബര്‍വാനി ജില്ലയിലെ സുരാനിയില്‍ ഞായറാഴ്ചയായിരുന്നു സംഭവം. വീട്ടില്‍ ഉറങ്ങി കിടന്നിരുന്ന നാല്‍പ്പത്തഞ്ചു വയസ്സുള്ള മാതാവിനെ മുപ്പതുകാരനായ മകന്‍ ബലമായി പീഡനത്തിന് ഇരയാക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

മാതാവ് തടയാന്‍ ശ്രമിച്ചെങ്കിലും കത്തി കാട്ടി ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. ഏഴു വയസ്സുകാരനായ മകന്‍ നോക്കിനില്‍ക്കെയായിരുന്നു പ്രതിയുടെ ക്രൂരകൃത്യം. സംഭവം നടക്കുമ്പോള്‍ മാതാവിന്റെ ഭിന്നശേഷിക്കാരനായ ഭര്‍ത്താവ് വീട്ടില്‍ ഉണ്ടായിരുന്നില്ല.

ഒടുവില്‍ മകന്റെ പിടിവിട്ട് മൂന്നു പേരക്കുട്ടികളുമായി ആ മാതാവ് രക്ഷപ്പെടുകയായിരുന്നു. മൂന്നു കുട്ടികളുടെ പിതാവായ പ്രതി രണ്ടു വര്‍ഷമായി ഭാര്യയില്‍നിന്ന് അകന്നു കഴിയുകയാണ്. പ്രതിയുടെ പേരില്‍ പീഡനശ്രമം, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തതായി പൊലീസ് അറിയിച്ചു.