ആ വീഡിയോയിലുള്ളത് ഞാനല്ല; ജയറാം

single-img
4 September 2018

ഷൂട്ടിങിനിടയില്‍ ജയറാം ഓടിച്ച വാഹനം അപകടത്തില്‍പ്പെട്ടെന്ന തരത്തില്‍ കഴിഞ്ഞ കുറെ ദിവസങ്ങളായി ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ടൊയോട്ടാ ലാന്‍ഡ് ക്രൂയിസര്‍ ജീപ്പാണ് വീഡിയോയിലുള്ളത്. കയറ്റം കയറിയെത്തിയ ജീപ്പ് പെട്ടെന്ന് നിയന്ത്രണം വിട്ട് പിന്നോട്ട് വരുകയായിരുന്നു.

ജീപ്പിനുള്ളില്‍ നിന്ന് ഒരാള്‍ തെറിച്ചുപോകുന്നതും വീഡിയോയില്‍ വ്യക്തം. ഈ അപകട വീഡിയോ പങ്കുവച്ച് അതിന്റെ ചുവട്ടില്‍ ‘ജയറാം പോണപോക്ക് കണ്ടോ’ എന്ന അടിക്കുറിപ്പും ആയതോടെ ജയറാമിന് അപകടം പറ്റി എന്ന തരത്തില്‍ വാര്‍ത്തകളും പ്രചരിച്ചു. ഒടുവില്‍ താരം തന്നെ ഫെയ്‌സ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്ത് തനിക്ക് അപകടം ഒന്നും പറ്റിയിട്ടില്ലെന്നും ആ വാഹനമോടിച്ചത് താനല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ആ ജീപ്പ് ഓടിച്ചത് ഞാനല്ല. 🙏🏻

Posted by Jayaram on Tuesday, September 4, 2018

ഞാൻ ഓടിച്ചു അപകടത്തിലായി എന്ന്‌ പ്രചരിക്കുന്ന വീഡിയോ ഇതാണ്. ഇതിലുള്ളത് ഞാനല്ല.

Posted by Jayaram on Tuesday, September 4, 2018