‘ചൂടന്‍’ ഗാനരംഗത്തില്‍ ആദ്യമായി അഭിനയിച്ച് ദുല്‍ഖര്‍ സല്‍മാന്‍: മെയ്ക്കിങ് വീഡിയോ പുറത്ത്

single-img
4 September 2018

‘കണ്ണും കണ്ണും കൊള്ളയടിത്താല്‍’ എന്ന ചിത്രത്തിലാണ് ദുല്‍ഖര്‍ തകര്‍പ്പന്‍ ഗാനവുമായി എത്തുന്നത്. ദുല്‍ഖര്‍ ഒരു ഹോട്ട് ഗാനത്തില്‍ അഭിനയിക്കുന്നത് ഇതാദ്യമാണ്. ഋതു വര്‍മയാണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികയായി എത്തുന്നത്. ‘ഇതൊരു പാര്‍ട്ടി ഗാനമാണ്. എല്ലാവരും പറയുന്നതുപോലെ, ആദ്യമായാണ് ഇങ്ങനെ ഒരു ഗാനവുമായി എത്തുന്നത്.

ത്രില്ലിങ് ലൗസ്റ്റോറിയാണ് ചിത്രം. വിവിധയിടങ്ങളിലായാണു ചിത്രീകരണം പൂര്‍ത്തിയാക്കുന്നത്. തമാശയും പ്രണയവും എല്ലാമുണ്ട്. തീര്‍ച്ചയായും ഈ ചിത്രം എല്ലാവര്‍ക്കും ഇഷടപ്പെടുമെന്നാണ് പ്രതീക്ഷ’ ദുല്‍ഖര്‍ പറയുന്നു. ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ദുല്‍ഖറിന്റെ പ്രതികരണം.

https://www.instagram.com/p/BnQsYTiHkfY/?taken-by=rameesrammu