ഡ്യുക്കാട്ടി സ്‌ക്രാമ്പ്ളര്‍ 1100 ഇന്ത്യയില്‍ പുറത്തിറങ്ങി; വില 10.91 ലക്ഷം മുതല്‍

single-img
4 September 2018

10.91 ലക്ഷം രൂപ മുതലാണ് വിപണിയില്‍ പുതിയ ഡ്യുക്കാട്ടി സ്‌ക്രാമ്പ്ളര്‍ 1100 യ്ക്ക് വില. ഇന്ത്യയില്‍ ഡ്യുക്കാട്ടി കൊണ്ടുവരുന്ന ഏറ്റവും ഉയര്‍ന്ന സ്‌ക്രാമ്പ്ളര്‍ മോഡലാണിത്. മൂന്നു മോഡലുകളായാണ് ബൈക്കെത്തുന്നത്. സ്റ്റാന്‍ഡേര്‍ഡ് 1100, സ്‌ക്രാമ്പ്ളര്‍ 1100 സ്‌പെഷ്യല്‍, സ്‌ക്രാമ്പ്ളര്‍ 1100 സ്‌പോര്‍ട് എന്നീ മോഡലുകള്‍ക്ക് യഥാക്രമം 10.91 ലക്ഷം, 11.12 ലക്ഷം, 11.42 ലക്ഷം രൂപ എന്നിങ്ങനെയാണ് വില.

സ്‌ക്രാമ്പ്ളര്‍ 1100 യിലുള്ള പുതിയ 1,079 എഞ്ചിന് 85 bhp കരുത്തും 88 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡാണ് ഗിയര്‍ബോക്‌സ്. പതിവ് സ്‌ക്രാമ്പ്ളര്‍ ഫ്രെയിമില്‍ സ്‌ക്രാമ്പ്ളര്‍ 1100 യ്ക്ക് വേണ്ടി ഡ്യുക്കാട്ടി കാര്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

ആക്ടിവ്, ജേര്‍ണി, സിറ്റി എന്നിങ്ങനെ മൂന്നു റൈഡിംഗ് മോഡുകള്‍ സ്‌ക്രാമ്പ്ളര്‍ 1100 യില്‍ ലഭ്യമാണ്. നാലു ലെവല്‍ ട്രാക്ഷന്‍ കണ്‍ട്രോളും ബോഷ് കോര്‍ണറിംഗ് എബിഎസും ഡ്യുക്കാട്ടി സ്‌ക്രാമ്പ്ളര്‍ 1100 യ്ക്ക് കൂടുതല്‍ നിയന്ത്രണം നല്‍കും. പുതിയ സ്റ്റീല്‍ ട്രെല്ലിസ് ഫ്രെയിം, ഡബിള്‍ സൈഡഡ് അലൂമിനിയം സ്വിംഗ്ആം, പരിഷ്‌കരിച്ച ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ എന്നിവ മോഡലിന് വേറിട്ട ശൈലി സമര്‍പ്പിക്കുന്നു. ’62 യെല്ലോ, ഷൈനിങ് ബ്ലാക് നിറപതിപ്പുകളില്‍ മാത്രമെ ഡ്യൂക്കാട്ടി സ്‌ക്രാമ്പ്ളര്‍ 1100 ലഭ്യമാവുകയുള്ളൂ.