സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 45 ആയി; ആരോഗ്യമന്ത്രി കെ.കെ. ശൈലജ അടിയന്തര യോഗം വിളിച്ചു

single-img
3 September 2018

കോഴിക്കോട്​: ജില്ലയിൽ എലിപ്പനി പടരുന്നതി​​ന്റെ പശ്ചാത്തലത്തിൽ ആരോഗ്യമന്ത്രി കെ.കെ. ശൈലജ അടിയന്തര യോഗം വിളിച്ചു. കലക്​ടറേറ്റിൽ തിങ്കളാഴ്​ച വൈകീട്ട്​ മൂന്നു​ മണിക്കാണ്​ യോഗം നടക്കുകയെന്ന്​ ജില്ല കലക്​ടർ യു.വി. ജോസ്​ അറിയിച്ചു.

ആഗസ്​റ്റ്​ 20 മുതൽ സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 45 ആയിരിക്കുകയാണ്​.

ആരോഗ്യവകുപ്പ്​ ഞായറാഴ്​ച സ്​ഥിരീകരിച്ച ​11 മരണങ്ങളിൽ രണ്ടുപേർ ആഗസ്​റ്റ്​ 28, 30 തീയതികളിലാണ്​ മരിച്ചത്​​. കോഴിക്കോട്ട്​ നാലുപേരും മലപ്പുറത്ത്​ രണ്ടും തിരുവനന്തപുരം, പാലക്കാട്​ ,തൃശൂർ,എറണാകുളം, മലപ്പുറം ജില്ലകളിൽ ഒരാൾ വീതവുമാണ്​ മരിച്ചത്​.

സംസ്​ഥാനത്താകെ നൂറു കണക്കിനാളുകൾക്ക്​ രോഗബാധ സ്​ഥിരീകരിച്ചിട്ടുണ്ട്​. തൃശൂർ, പാലക്കാട്​, കോഴിക്കോട്​, മലപ്പുറം, കണ്ണൂർ ജില്ലകൾക്ക്​​ നേരത്തേ അതിജാഗ്രതാ മുന്നറിയിപ്പ്​ നൽകിയിരുന്നു. രണ്ടു​ ദിവസത്തിനകം രോഗം നിയന്ത്രണവിധേയമാകുമെന്നാണ്​ ആരോഗ്യവകുപ്പ്​ ചൂണ്ടിക്കാട്ടുന്നത്​.