ഇന്ധനക്കൊള്ള തുടരുന്നു;പെട്രോളിന് ഇന്നു കൂടിയത് ലീറ്ററിന് 32 പൈസ; ഡീസലിന് 41 പൈസ

single-img
3 September 2018

പെട്രോള്‍-ഡീസല്‍ വിലയിൽ വീണ്ടും വൻ വർധന. ഞായറാഴ്ച അര്‍ധരാത്രി ഡീസലിന് 41 പൈസയും പെട്രോളിന് 32 പൈസയും കൂട്ടി. ശനിയാഴ്ച രാത്രി ഡീസലിന് 36 പൈസയും പെട്രോളിന് 16 പൈസയും വര്‍ധിപ്പിച്ചിരുന്നു.തിരുവനന്തപുരത്ത് ഡീസല്‍ ലിറ്ററിന് 76.28 രൂപയും പെട്രോളിന് 82.51 രൂപയുമാണ് തിങ്കളാഴ്‌ച വില.

രാജ്യാന്തര വിപണിയിൽ എണ്ണവില ഉയരുന്നതിനൊപ്പം രൂപയുടെ മൂല്യം ഇടിയുന്നതുമാണ് വില കൂടാൻ കാരണമാകുന്നത്.പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന്റെ നട്ടെല്ലൊടിക്കുന്നതാണ് ദിവസേനയുള്ള വിലവര്‍ധന. കഴിഞ്ഞദിവസം പാചകവാതകത്തിന് കേന്ദ്ര സര്‍ക്കാര്‍ വില കൂട്ടിയിരുന്നു. ആഗോള വിപണിയില്‍ രൂപയുടെ മൂല്യം ഇടിയുന്നതിനാല്‍ ഇന്ധനവില ഇനിയുമേറും.