കേരളത്തിലെ ജിഹാദികൾ ഐപിഎസ് ഓഫിസറേയും ഭർത്താവിനേയും കൊലപ്പെടുത്തിയെന്ന് ഉത്തരേന്ത്യൻ “സംഘികൾ”;മലയാളിയുടെ ട്രോളുകൾ ഉത്തരേന്ത്യയിൽ പ്രചരിച്ചതിങ്ങനെ

single-img
3 September 2018

തിരുവനന്തപുരം: 1524 എപ്പിസോഡുകള്‍ പിന്നിട്ട് ഏഷ്യാനെറ്റിലെ ജനപ്രിയ സീരിയൽ പരസ്പരം കഴിഞ്ഞ ദിവസമാണു അവസാനിച്ചത്.പരസ്പ്പരത്തിലെ നായിക ദീപ്തി ഐപിഎസിന്റെയും ഭര്‍ത്താവ് സൂരജിന്റെയും മരണത്തോടൊണ് സീരിയലിന് അവസാനമായത്. സീരിയലിന്റെ ദുരന്തപര്യവസാനം സൈബര്‍ ലോകത്തിലും ചലനങ്ങള്‍ തീര്‍ത്തു. നിരവധി പേരാണ് ധീരയായ ഐപിഎസ് ഉദ്യോഗസ്ഥ ദീപ്തിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച്‌ ട്രോളുകളുമായി രംഗത്തെത്തിയത്.തന്റെ സീരിയലിനെയും കഥാപാത്രത്തെയും ട്രോളി ഓണ്‍ലൈനില്‍ ഹിറ്റാക്കിയ എല്ലാ ട്രോളന്‍മാര്‍ക്കും നടി ഗായത്രിയും നന്ദി പറഞ്ഞ് രംഗത്ത് വന്നിരുന്നു.

അതിനിടെയാണു സീരിയൽ കഥാപാത്രത്തിന്റെ മരണം യഥാര്‍ത്ഥ ഐപിഎസ് ഓഫിസറുടെ മരണമാണെന്ന് കാട്ടി കേരളത്തിനെതിരായ പ്രചരണമാക്കിത്തീർത്ത് രംഗത്ത് വന്നിരിക്കുകയാണു ഉത്തരേന്ത്യൻ “സംഘികൾ”.ദീപ്തി എന്ന പൊലീസ് ഓഫീസറേയും ഭർത്താവിനേയും ഐസിസ് ജിഹാദികൾ കൊലപ്പെടുത്തിയെന്നും എന്താണു കേരളത്തിലെ “കമ്മി” സർക്കാർ ചെയ്യുന്നതെന്നും സംഘപരിവാർ അനുകൂല പ്രൊഫൈലുകളിൽ നിന്ന് പോസ്റ്റുകൾ വരുന്നത്.