വാട്‌സാപ് സന്ദേശത്തെച്ചൊല്ലി തര്‍ക്കം: കണ്ണൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടി പൊലീസില്‍ കീഴടങ്ങി

single-img
2 September 2018

വാട്‌സാപ് സന്ദേശത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിനുപിന്നാലെ ഭര്‍ത്താവ് ഭാര്യയെ വെട്ടി. അരവഞ്ചാല്‍ സ്വദേശി കല്ലുകുന്നേല്‍ സത്യന്‍ (37) ആണു ഭാര്യ രജിതയെ (33) വെട്ടി പരുക്കേല്‍പ്പിച്ചത്. പരുക്കേറ്റ രജിതയെ നാട്ടുകാര്‍ പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പെരിങ്ങോം പൊലീസില്‍ കീഴടങ്ങിയ സത്യനെ പൊലിസ് ചോദ്യം ചെയ്യുന്നു. ഞായറാഴ്ച രാവിലെയാണു സംഭവം. വാട്‌സാപ് സന്ദേശവുമായി ബന്ധപ്പെട്ട തര്‍ക്കമാണു സംഭവത്തിനു കാരണമെന്നു കരുതുന്നു. കത്തിയും കണ്ടെടുത്തിട്ടുണ്ട്.