സംസ്ഥാനത്ത് പെട്രോള്‍ വില 82 രൂപ കടന്നു;ഡീസലിന‌് 75.44 രൂപ;പാചകവാതക വിലയും വര്‍ധിപ്പിച്ചു

single-img
1 September 2018

തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍ വില 82 രൂപ കടന്നു. തിരുവനന്തപുരത്ത് പെട്രോള്‍ വില 82.04 രൂപയാണ്. ഡീസലിന് 75.53 രൂപയാണ് വില.

രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞുകൊണ്ടിരിക്കെ അടുത്ത രണ്ടാഴ‌്ചയ‌്ക്കുള്ളില്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ രണ്ടര രൂപയോളം ഇനിയും വര്‍ധിപ്പിക്കുമെന്നാണ‌് എണ്ണ കമ്പനി അധികൃതരുടെ മുന്നറിയിപ്പ്.

ഇന്ധനവില വര്‍ധന പ്രളയദുരന്തത്തില്‍ കഷ‌്ടപ്പെടുന്ന കേരള ജനതയുടെ ദുരിതം ഇരട്ടിയാക്കും. ചരക്ക് കടത്തുചെലവ‌് വര്‍ധിക്കുന്നത‌് ആവശ്യവസ‌്തുക്കളുടെ വില കുതിക്കാനിടയാക്കും.

അതിനിടെ സബ്​സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന്റെ വിലയും വര്‍ധിപ്പിച്ചു. 30 രൂപ മുതല്‍ 40 രൂപ വരെയാണ് വിവധ നഗരങ്ങളില്‍ സിലിണ്ടറി​​ന്റെ വില വര്‍ധന. സബ്​സിഡിയുള്ള സിലിണ്ടറിന്​ 1.49 ​രൂപയും കൂട്ടി​. ശനിയാഴ്​ച മുതല്‍ ഉപഭോക്താക്കള്‍ ഈ വില നല്‍കേണ്ടിവരും.