സേലത്ത് വാഹനാപകടം; ആറ് മലയാളികള്‍ മരിച്ചു

single-img
1 September 2018

സേലം: സേലത്ത് ബെംഗളുരു- തിരുവല്ല ബസ് അപകടത്തില്‍പ്പെട്ട് ആറ് മലയാളികള്‍ ഉള്‍പ്പെടെ ഏഴുപേർ മരിച്ചു. മരിച്ചവരില്‍ രണ്ടുപേര്‍ സ്ത്രീകളാണ്. മലയാളികളായ ഏഴു പേര്‍ ഉള്‍പ്പെടെ 30 പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. സേലത്തിനടുത്ത് മാമാങ്കം ബൈപ്പാസില്‍ ശനിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് അപകടം.

മരിച്ചവരില്‍ ആലപ്പുഴ എടത്വാ സ്വദേശി ജിം ജയിംസിനെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ഭാര്യയും മകനും പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ച മറ്റുള്ളവരുടെ പേരു വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ബെംഗളുരുവില്‍നിന്ന് തിരുവല്ലയിലേക്ക് വരികയായിരുന്ന യാത്രാ ട്രാവല്‍സിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. സേലത്തുനിന്നു കൃഷ്ണഗിരിയിലേക്ക് പോവുകയായിരുന്ന മറ്റൊരു ബസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.