പശുവിന്റെ കുത്തേറ്റു;ഗുജറാത്തിലെ ബിജെപി എംപി ഗുരുതരാവസ്ഥയിൽ

single-img
1 September 2018

 

 

ഗുജറാത്തിൽ ബി.ജെ.പി എംപിക്ക് പശുവിന്റെ അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റു.പാഠനിൽ നിന്നുള്ള എം.പി.യായ ലീലാധർ വഗേലയെയാണ് തലസ്ഥാനമായ ഗാന്ധിനഗറിൽ അലഞ്ഞുനടന്ന പശു കുത്തിയത്.വാരിയെല്ലിനും തലക്കും ഗുരുതരമായി പരിക്കേറ്റ ഇയാൾ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

തലസ്ഥാനത്തെയും പ്രധാന നഗരങ്ങളിലെയും തെരുവുപശുശല്യത്തിന് അറുതി വരുത്തണമെന്ന് ഹൈക്കോടതി ആവർത്തിച്ച് ആവശ്യപ്പെടുന്നതിനിടെയാണ് ലോക്‌സഭാംഗംതന്നെ പശുവിന്റെ ആക്രമണത്തിനു ഇരയായത്.ആവശ്യത്തിന് തീറ്റയില്ലാത്തതായാലും കറവ വറ്റിയാലും കാലികളെ നഗരത്തിൽ മേയാൻ വിടുന്നതാണ് ഉടമകളുടെ പതിവ്.ഗോഘാതകരെ ജീവപര്യന്തംതടവിന് ശിക്ഷിക്കാൻ നിയമമുള്ള സംസ്ഥാനമാണ് ഗുജറാത്ത്.