ആ കൊച്ചുഗായകനെ കണ്ടെത്തി;സോഷ്യല്‍മീഡിയയില്‍ തരംഗം തീര്‍ത്ത ‘പയ്യന്‍’ കാസര്‍കോടുകാരനായ വൈശാഖ്

single-img
1 September 2018

സോഷ്യല്‍ മീഡിയയില്‍ വൈറലായ ആ കൊച്ചുഗായകനെ കണ്ടെത്തി. കാസര്‍കോടുകാരനായ വൈശാഖാണു ഏതാനും ദിവസങ്ങളായി ലൈക്കും ഷെയറും തകർത്ത് വാരിയത്. ഒരു തോര്‍ത്ത് മുണ്ട് ഉടുത്ത് വാതില്‍ തുറക്കൂ നീ കാലമേ… കണ്ടോട്ടേ സ്‌നേഹസ്വരൂപനേ… എന്ന പ്രശസ്ത ക്രിസ്തീയ ഭക്തി ഗാനം മനസു തുറന്ന് പാടുന്നു.

‘സംഗതിയൊന്നുമില്ലെങ്കിലെന്താ, ഇവന്റെ പാട്ട് കേള്‍ക്കാന്‍ ബഹുകേമം’ എന്നാണ് സോഷ്യല്‍ ലോകത്തെ ചര്‍ച്ച. വരികളിലും വലിയ വ്യക്തത ഇല്ലെങ്കിലും കേള്‍ക്കുന്നവരെ പിടിച്ചിരുത്തുന്ന ശക്തി അവന്റെ ശബ്ദത്തിനുണ്ടെന്ന് അഭിപ്രായപ്പെടുന്നവരും ഉണ്ട്.

പാട്ട് ഹിറ്റായതോടെ ഇപ്പോള്‍ നാട്ടുകാരും സന്നദ്ധ പ്രവര്‍ത്തകരും വൈശാഖിനെ കാണാന്‍ ബളാല്‍ ചെമ്മഞ്ചേരി പെരിയാട്ടിലെ വീട്ടില്‍ എത്തുകയാണ്. പാടാന്‍ നല്ല കഴിവുള്ള വൈശാഖിന്റെ കണ്ണിന് കാഴ്ച കുറവ് ഉണ്ട്. ഒന്നാം ക്ലാസ് വിദ്യാർഥിയാണു വൈശാഖ്.

സംഗതികളെപ്പറ്റി ഒരു വേവലാതിയുമില്ലാതെ പയ്യൻസ് തകർത്തുപാടുന്നത് കേട്ടപ്പോൾ മനസ്സുനിറഞ്ഞു.. You made my day, Boy..👍👍

Posted by Babu Ramachandran on Thursday, August 30, 2018