പരിസ്ഥിതി സംരക്ഷിച്ചാകണം നവകേരളസൃഷ്ടി;പ്രതിപക്ഷം ദുരന്തത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്നു:കോടിയേരി

single-img
1 September 2018

തിരുവനന്തപുരം: പരിസ്ഥിതിയെ സംരക്ഷിച്ചു കൊണ്ടായിരിക്കണം നവകേരളം സൃഷ്ടിക്കേണ്ടതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പ്രളയക്കെടുതിയില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ അതേ സ്ഥലത്ത് തന്നെ വീട് പുനര്‍നിര്‍മിച്ച്‌ താമസിക്കാനാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ തുടര്‍ച്ചയായി മണ്ണിടിച്ചിലും ഉരുള്‍പ്പൊട്ടലും ഉണ്ടാകുന്ന സ്ഥലത്ത് ഇനിയും താമസം അനുവദിക്കണോയെന്ന കാര്യം പുന:പരിശോധിക്കണം.

അപകടസാദ്ധ്യതയുള്ള ഇത്തരം സ്ഥലങ്ങളില്‍ താമസിക്കുന്നവരെ മറ്റു സുരക്ഷിതയിടങ്ങളിലേക്ക് പുനരധിവസിപ്പിക്കണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

പ്രതിപക്ഷം ദുരന്തത്തെ രാഷ്ട്രീയവല്‍ക്കരിക്കുകയാണു.സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ ഇക‍‍ഴ്ത്തിക്കാണിക്കാനാണ് അവരുടെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.