ഏഷ്യന്‍ ഗെയിംസില്‍ ഇത്തവണത്തേത് ഇന്ത്യയുടെ റെക്കോര്‍ഡ് മെഡല്‍ നേട്ടം; മെഡല്‍ നിലയില്‍ എട്ടാമത്

single-img
1 September 2018

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസിന്റെ പതിനെട്ടാം പതിപ്പില്‍ ചരിത്രം കുറിച്ച് ഇന്ത്യ. ഏഷ്യന്‍ ഗെയിംസിന്റെ ചരിത്രത്തില്‍ ഇന്ത്യ ഏറ്റവും അധികം മെഡല്‍ നേടുന്ന ഗെയിംസ് കൂടിയാകും 2018ലേത്. നിലവിയെ മെഡല്‍ നിലയില്‍ എട്ടാം സ്ഥാനത്താണ് ഇന്ത്യ.

പുരുഷ ബോക്‌സിംഗ് 49 കിലോ വിഭാഗത്തില്‍ അമിത് പംഗല്‍ സ്വര്‍ണം നേടിയതോടെയാണ് ജക്കാര്‍ത്തയില്‍ ഇന്ത്യയുടെ സ്വര്‍ണ മെഡല്‍ നേട്ടം 15 ആയി ഉയര്‍ന്നത്. നിലവിലെ ഒളിമ്പിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവ് ഹസന്‍ബോയ് ദുസ്മാടോവിനെയാണ് അമിത് പംഗല്‍ ഫൈനലില്‍ പരാജയപ്പെടുത്തിയത്.

ഇതുവരെ 15സ്വര്‍ണ്ണവും, 23 വെള്ളിയും, 29 വെങ്കലവും ഉള്‍പ്പെടെ 67 മെഡലുകള്‍ ഇന്ത്യന്‍ താരങ്ങള്‍ സ്വന്തമാക്കി. 2010 ഗ്വാങ്ഷു ഗെയിംസില്‍ 65 മെഡലുകള്‍ എന്ന റെക്കോര്‍ഡാണ് ഇതോടെ തിരുത്തിക്കുറിച്ചത്. മത്സരങ്ങള്‍ ഇനിയുമുള്ള സാഹചര്യത്തില്‍ മെഡല്‍ നില ഉയരുമെന്നും പ്രതീക്ഷയുണ്ട്.