കാലാവധി പൂര്‍ത്തിയാക്കാതെ തെലങ്കാന നിയമസഭ പിരിച്ചുവിടാന്‍ നീക്കം

single-img
1 September 2018

ഹൈദരാബാദ്: തെലങ്കാന നിയമസഭ പിരിച്ചുവിട്ട് നേരത്തെ തിരഞ്ഞെടുപ്പ് നടത്താന്‍ ഒരുക്കം. സഭ പിരിച്ചു വിടുന്ന കാര്യത്തില്‍ നാളെ ഉച്ചയ്ക്ക് ഒരു മണിക്ക് ചേരുന്ന മന്ത്രിസഭായോഗം തീരുമാനമെടുക്കും. കെ.ചന്ദ്രശേഖര റാവു നയിക്കുന്ന ടി.ആര്‍.എസ് സര്‍ക്കാരിന് 2019 മേയ് വരെയാണ് കാലാവധിയുള്ളത്.

രംഗറെഡ്ഡി ജില്ലയില്‍ 2000 ഏക്കര്‍ സ്ഥലത്താണ് യോഗം സംഘടിപ്പിച്ചിരിക്കുന്നത്. പാര്‍ട്ടി നേതാവില്‍ നിന്ന് സുപ്രധാന രാഷ്ട്രീയ പ്രഖ്യാപനം പ്രതീക്ഷിക്കാമെന്ന് മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ മകനും ഐടി മന്ത്രിയുമായ കെ.ടി രാമറാവു എന്‍ഡിടിവിയെ അറിയിച്ചു.2019 മെയ് വരെ ടിആര്‍എസ്‌ സര്‍ക്കാരിന്‍റെ കലവാധി . കഴിഞ്ഞ തവണ പൊതുതിരഞ്ഞെടുപ്പിനൊപ്പമാണ് തെലങ്കാനയിലും നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. സപ്തംബര്‍ രണ്ട് തെലങ്കാന സംസ്ഥാനം രൂപവത്കരിച്ചതിന്റെ നാലാം വാര്‍ഷികമാണ്. നാല് വര്‍ഷത്തെ ഭരണനേട്ടങ്ങള്‍ വച്ച്‌ വീണ്ടും ജയിച്ചുവരാമെന്നാണ് പാര്‍ട്ടി കണക്കുകൂട്ടുന്നത്.