പ്ര​ള​യത്തി​ന് പി​ന്നാ​ലെ സംസ്ഥാനത്ത് എലിപ്പനി പടരുന്നു;ആ​ല​പ്പു​ഴയില്‍ നാ​ലു പേ​ര്‍​ക്ക് ​എലി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു;കോഴിക്കോട് എലിപ്പനി ബാധിച്ചു രണ്ടുപേര്‍ കൂടി മരിച്ചു

single-img
1 September 2018

പ്രളയശേഷം ആരോഗ്യകേരളത്തെ ആശങ്കപ്പെടുത്തി എലിപ്പനി പടരുന്നു. ആ​ല​പ്പു​ഴ ജി​ല്ല​യി​ല്‍ നാ​ലു പേ​ര്‍​ക്ക് കൂ​ടി എ​ലി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു. ആ​ല​പ്പു​ഴ, പു​ന്ന​പ്ര, ക​രു​വാ​റ്റ, ക​ഞ്ഞി​ക്കു​ഴി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഉ​ള്ള​വ​ര്‍​ക്കാ​ണ് എ​ലി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​ത്. മ​റ്റു നാ​ലു പേ​ര്‍​ക്ക് എ​ലി​പ്പ​നി​യെ​ന്ന് സം​ശ​യം.കോഴിക്കോട് ജില്ലയില്‍ എലിപ്പനി ബാധിച്ചു രണ്ടുപേര്‍ കൂടി മരിച്ചിരുന്നു . എലിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് അതീവ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു.എലിപ്പനി പ്രതിരോധ മരുന്നുകളുടെ വിതരണം ഊര്‍ജിതമാക്കി.

നാലുലക്ഷത്തില്‍ അധികം പ്രതിരോധമരുന്നുകളാണ് ഇന്നലെ കോഴിക്കോട് ജില്ലയില്‍ വിതരണം ചെയ്തത്.

പ്രതിരോധ മരുന്ന് കഴിക്കാത്താവര്‍ക്ക് പനിയുടെ ലക്ഷണം വന്നാല്‍ ഉടന്‍ ചികില്‍സ തേടണമെന്ന് ആന്‍ഡമാനിലെ എലിപ്പനി പ്രതിരോധ വിദഗ്ധന്‍ പറയുന്നു. കോഴിക്കോട് ,പാലക്കാട്, മലപ്പുറം ജില്ലകളിലാണ് എലിപ്പനി ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പലരും എലിപ്പനി പ്രതിരോധ മരുന്ന് കഴിക്കാത്തതിനാല്‍ രോഗം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യത ഉണ്ടെന്നും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നു.