ചികിത്സക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ ആഴ്ച അമേരിക്കയിലേക്ക് പോകും;ഇ. പി ജയരാജന് ചുമതതലകള്‍ നല്‍കുമെന്ന് സൂചന

single-img
1 September 2018

ചികിത്സക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ ആഴ്ച അമേരിക്കയിലേക്ക് പോകും.മിനസോട്ടയിലെ റോചെസ്റ്ററില്‍ പ്രവര്‍ത്തിക്കുന്ന മയോ ക്ലിനിക്കില്‍ ആണ് പിണറായി വിജയന്‍ വിദഗ്ധ ചികിത്സക്കായി പോകുന്നത്.കഴിഞ്ഞ ഓഗസ്റ്റ് 19ന് ആയിരുന്നു നേരത്തെ പോകാന്‍ നിശ്ചയിച്ചിരുന്നത്.ശസ്ത്രക്രിയക്ക് ശേഷം മൂന്നാഴ്ച കഴിഞ്ഞാകും അമേരിക്കയിലെ മയോക്ലിനിക്കില്‍ നിന്നും മുഖ്യ മന്ത്രി തിരികെ മടങ്ങുക .

മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സക്കായി അമേരിക്കയിലേക്ക് ഈ മാസം മൂന്നാംതിയ്യതി പോകുന്ന സാഹചര്യത്തില്‍ ഇ. പി ജയരാജന് ചുമതലകള്‍ ഏല്‍പിക്കുമെന്നാണു സൂചന.