ആറ് കോടിയുടെ മയക്കുമരുന്നുമായി യുവാക്കള്‍ പിടിയില്‍

single-img
1 September 2018

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഈഞ്ചക്കല്‍ ബൈപ്പാസില്‍ വന്‍ മയക്കുമരുന്ന് വേട്ട. ആറ് കിലോ ഹാഷിഷുമായി മൂന്നു പേരാണ് പിടിയിലായത്. തൂത്തുക്കുടി സ്വദേശി ആന്റണി, കട്ടപ്പന സ്വദേശികളായ ബിനോ, ഗോപി എന്നിവരാണ് പിടിയിലായത്. 6.7 ലക്ഷം രൂപയും ഇവരില്‍ നിന്ന് കണ്ടെടുത്തു.

ഇവര്‍ സഞ്ചരിച്ച വാഹനവും പിടിച്ചെടുത്തു. ആറു കിലോ വരുന്ന ഹാഷിഷ് ഓയിലും കണ്ടെടുത്തു.