സമൂഹമാധ്യമങ്ങള്‍ ഭിന്നിക്കാനുള്ളതല്ല ഒന്നിക്കാനുള്ളതാണ്:’അത് തമിഴ് യുവാവും മലയാളി യുവതിയും തമ്മിലുള്ള പ്രശ്‌നം’: വിഡിയോയ്‌ക്കെതിരേ കേരള പൊലീസ്.

single-img
1 September 2018

തിരുവനന്തപുരം: സമൂഹമാധ്യമങ്ങളില്‍ ഭിന്നിപ്പിക്കാനുള്ള സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുതെന്ന നിര്‍ദേശവുമായി കേരള പൊലീസ്. സമൂഹമാധ്യമങ്ങള്‍ ഭിന്നിക്കാനുള്ളതല്ല ഒന്നിക്കാനുള്ളതാണ് എന്ന നിര്‍ദേശവും ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ കേരള പൊലീസ് നല്‍കുന്നു.

യുവാവും മലയാളി യുവതിയും തമ്മിലുള്ള വ്യക്തിപരമായ പ്രശ്നത്തിന്റെ പേരിൽ പുറത്തിറങ്ങിയിരിക്കുന്ന വിഡിയോ ആണത്. അതു തമിഴ്നാടിന്റെയും കേരളത്തിന്റെയും പ്രശ്നമായി ചിത്രീകരിക്കാൻ ശ്രമം നടക്കുന്നുണ്ട്. അതിനാൽ ആരും ഇത്തരത്തിലുള്ള വിഡിയോകള്‍ പ്രചരിപ്പിക്കരുതെന്ന് സമൂഹമാധ്യമത്തിലിട്ട കുറിപ്പിൽ പൊലീസ് പറയുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം

വ്യക്തിപരമായ അഭിപ്രായ വ്യത്യാസത്തിൽ തമിഴ് യുവാവും മലയാളി യുവതിയും നടത്തിയ പ്രതികരണങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്‌. അവരുടെ വ്യക്തിപരമായ പ്രശ്നങ്ങൾ ഇന്ന് മറ്റു പലരും ഏറ്റുപിടിച്ചു കേരളത്തിന്റെയും തമിഴ് നാടിന്റെയും പ്രശ്നമായി ചിത്രീകരിക്കുകയും പരസ്പരം അധിക്ഷേപിച്ചും വെല്ലുവിളിച്ചുംകൊണ്ടുള്ള വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നതും ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇത്തരം പ്രവണതകൾ അപരിഷ്കൃതവും അവിവേകവുമാണ്. കേരളത്തിലെയും തമിഴ് നാട്ടിലെയും പ്രബുദ്ധവും സംസ്കാരസമ്പന്നവുമായ യുവജനങ്ങൾ പരസ്പരബഹുമാനവും സഹവർത്തിത്വവും നിലനിർത്തണമെന്നും ഇത്തരം വിഷയങ്ങളിൽ ജാഗ്രതയോടെ പെരുമാറണമെന്നും അഭ്യർത്ഥിക്കുന്നു.
ദയവായി ഇത്തരം വിഡിയോകൾ പ്രചരിപ്പിക്കരുത് …

വ്യക്തിപരമായ അഭിപ്രായ വ്യത്യാസത്തിൽ തമിഴ് യുവാവും മലയാളി യുവതിയും നടത്തിയ പ്രതികരണങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി…

Posted by Kerala Police on Friday, August 31, 2018