ഐഡിയയും വോഡാഫോണും ഒന്നായി

single-img
31 August 2018

ഇന്ത്യയിലെ ടെലികോം വമ്പന്മാരായ ഐഡിയയും വോഡാഫോണും ഒന്നായി. ‘വോഡാഫോണ്‍ ഐഡിയ ലിമിറ്റഡ്’ എന്ന പേരിലായിരിക്കും കമ്പനി ഇനി അറിയപ്പെടുക. ലയനം പൂര്‍ത്തിയായതോടെ രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയെന്ന റിക്കാര്‍ഡും എയര്‍ടെല്ലിനെ മറികടന്ന് ‘വോഡാഫോണ്‍ ഐഡിയ ലിമിറ്റഡ്’ സ്വന്തമാക്കി.

കുമാര്‍ മംഗളം ബിര്‍ളയായിരിക്കും കമ്പനിയുടെ ചെയര്‍മാനെന്നും ബലേഷ് ശര്‍മയായിരിക്കും സിഇഒ എന്നും കമ്പനി സംയുക്ത പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്. ഐഡിയ വോഡഫോണ്‍ ബ്രാന്‍ഡുകള്‍ തുടരുമെന്നും പന്ത്രണ്ട് പേരെ ഉള്‍പ്പെടുത്തി പുതിയ ഡയറക്ടര്‍ ബോര്‍ഡ് രൂപീകരിച്ചിട്ടുണ്ടെന്നും പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.