ശ്യാമപ്രസാദും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്നു

single-img
31 August 2018

എഴുത്തുകാരി സാറാ ജോസഫിന്റെ ആളോഹരി ആനന്ദം എന്ന നോവലിനെ അടിസ്ഥാനമാക്കി ശ്യാമപ്രസാദ് ഒരുക്കുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകന്‍. ക്രൈസ്തവ ജീവിത പശ്ചാത്തലത്തില്‍ സ്വവര്‍ഗാനുരാഗിയുടെ കഥയാണ് ചിത്രം പറയുന്നത്. വിവാഹിതനായ ഒരു സ്വവര്‍ഗ്ഗാനുരാഗിയും അവരുടെ ജീവിതവുമാണ് ചിത്രത്തില്‍ പറയുന്നത്.

ശ്യാമപ്രസാദിന്റെ മകന്‍ വിഷ്ണുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒരേ കടല്‍ എന്ന ചിത്രത്തിന് വേണ്ടിയാണ് നേരത്തെ ശ്യാമപ്രസാദും മമ്മൂട്ടിയും ഒന്നിച്ചത്. മികച്ച മലയാള ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്‌ക്കാരം ചിത്രം നേടിയിരുന്നു. ഒക്‌ടോബറില്‍ ചിത്രീകരണം ആരംഭിക്കുന്ന സിനിമയിലെ മറ്റ് താരങ്ങളെ തീരുമാനിച്ചിട്ടില്ല