എണ്ണക്കമ്പനികളുടെ പകല്‍ക്കൊള്ള തുടരുന്നു: ഇന്ധന വില വീണ്ടും കൂട്ടി; കേരളത്തില്‍ റെക്കോര്‍ഡ് വില

single-img
31 August 2018

ഇന്ധനവില വീണ്ടും കൂട്ടി. തുടര്‍ച്ചയായ ആറാം ദിവസമാണ് ഇന്ധനവില ഉയരുന്നത്. ആറു ദിവസത്തിനിടെ പെട്രോള്‍ വില ലിറ്ററിന് 87 പൈസയും ഡീസലിന് 1.08 രൂപയും ഉയര്‍ന്നു. കൊച്ചിയില്‍ ഇന്നു പെട്രോള്‍ വില ഇന്നലത്തെക്കാള്‍ 22 പൈസ കൂടി ലീറ്ററിന് 80.54 രൂപയിലെത്തി. ഡീസലിന് 29 പൈസ ഉയര്‍ന്ന് 74.04 ആയി. രാജ്യാന്തര എണ്ണവില ഉയര്‍ന്നു നില്‍ക്കുന്നതും രൂപയുടെ വിനിമയമൂല്യം താഴ്ന്നുനില്‍ക്കുന്നതുമായ സാഹചര്യം രാജ്യത്തിന്റെ എണ്ണ ഇറക്കുമതിച്ചെലവു കൂട്ടുകയാണ്.