രൂപയുടെ മൂല്യം ഇടിയുന്നത് കേന്ദ്ര സര്‍ക്കാരിന്റെ പരാജയം; ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ പറഞ്ഞ വാക്കുകള്‍ മോദിയെ തിരിഞ്ഞ് കൊത്തുന്നു

single-img
31 August 2018

രൂപയുടെ വിനിമയത്തില്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി സംഭവിക്കുന്ന ഇടിവ് തുടരുകയാണ്. ഓരോ ദിവസവും റെക്കോര്‍ഡ് താഴ്ചയിലേക്കാണ് വിനിമയ മൂല്യം എത്തുന്നത്. ഏറ്റവുമൊടുവില്‍ ചരിത്രത്തിലാദ്യമായി ഡോളറുമായുള്ള വിനിമയ മൂല്യം 71 രൂപയിലെത്തി.

ഈ വര്‍ഷം പത്ത് ശതമാനമാണ് രൂപയുടെ വിനിമയത്തിലുണ്ടായ തകര്‍ച്ച. ഇതോടെ ഏഷ്യന്‍ കറന്‍സികളില്‍ ഏറ്റവും മോശം പ്രകടനം നടത്തുന്ന കറന്‍സിയായി രൂപ മാറി. ഇതോടെ കേന്ദ്രസര്‍ക്കാരിനെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്.

ഇതിനിടയിലാണ് രൂപയുടെ മൂല്യം ഇടിയുന്നത് കേന്ദ്ര സര്‍ക്കാരിന്റെ പരാജയമാണെന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്രമോദി പറഞ്ഞ പഴയ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.