പ്രണയാഭ്യര്‍ഥന നിരസിച്ചതിനു പത്താം ക്ലാസുകാരിയെ എന്‍ജിനീയറിങ് വിദ്യാര്‍ഥി വീട്ടില്‍ കയറി കഴുത്തറത്തു കൊന്നു

single-img
31 August 2018

പ്രണയാഭ്യര്‍ഥന നിരസിച്ചതിനു പത്താം ക്ലാസുകാരിയെ മൂന്നാം വര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥി വീട്ടില്‍ കയറി കഴുത്തറത്തു കൊലപ്പെടുത്തി. തെലങ്കാനയിലെ സങ്ക റെഡ്ഢി ജില്ലയിലാണു സംഭവം. പതിനാറുകാരി നികിതയാണു കൊല്ലപ്പെട്ടതെന്നു പൊലീസ് പറഞ്ഞു.

നികിത ഒറ്റയ്ക്കുള്ള സമയം നോക്കി വീട്ടിലെത്തിയ അരവിന്ദ് എന്ന യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. നികിതയെ താന്‍ കുറേ നാളുകളായി പിന്തുടരുകയായിരുന്നു. തന്നെ അവഗണിച്ചു മറ്റു ആണ്‍കുട്ടികളുമായി സംസാരിച്ചതിലുള്ള ദേഷ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും അരവിന്ദ് പൊലീസിനോട് പറഞ്ഞു.

കത്തിയുമായി വീട്ടിലെത്തിയ അരവിന്ദ് നികിതയുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട ശേഷം കഴുത്തറുക്കുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ നികിതയെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അരവിന്ദിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.