മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നവര്‍ പൂര്‍ണമായ മേല്‍വിലാസം നിര്‍ബന്ധമായും നല്‍കണം

single-img
30 August 2018

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി ചെക്ക്, ഡ്രാഫ്റ്റ് എന്നിവ നല്‍കുന്നവര്‍ നിര്‍ബന്ധമായും മേല്‍വിലാസം അതിനൊപ്പം എഴുതി നല്‍കണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇ മെയില്‍ ഐ.ഡി ഉണ്ടെങ്കില്‍ അതുള്‍പ്പെടെ പൂര്‍ണമായ വിലാസം നല്‍കണം. ഫിനാന്‍സ് വകുപ്പില്‍ നിന്ന് രസീത് നല്‍കുന്നതിന് സഹായകമാകാനാണിത്. ആദായ നികുതി ഇളവു ലഭിക്കാന്‍ രസീത് ആവശ്യമാണ്.